പ്രതീകാത്മകത ചിത്രം.

TOPICS COVERED

സ്ത്രീധന പരാതി പിന്‍വലിപ്പിക്കാന്‍ ഭാര്യയുടെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. 27 കാരിയായ യുവതിയുടെ പരാതിയിലാണ് യുപിയിലെ ഗജ്‍റുള പൊലീസ് 31 കാരനെ അറസ്റ്റ് ചെയ്തത്. യുവതി നല്‍കിയ പീഡന പരാതിയില്‍ പിന്‍വലിക്കാനാണ് ഭര്‍ത്താവിന്‍റെ കടുംകൈ. 

2021 ഏപ്രിലിലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഭര്‍ത്താവ് വീട്ടില്‍ നിന്നും പുറത്താക്കിയതിനാല്‍ 2021 നവംബര്‍ മുതല്‍ യുവതി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. വിവാഹ ശേഷം ഭര്‍ത്താവും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. 2 ലക്ഷം രൂപയും  സ്വര്‍ണ മാലയുമായിരുന്നു ആവശ്യം. വീട്ടില്‍ നിന്ന് പുറത്താക്കിയതിന് ശേഷം 2022 ജൂണ്‍ 25 ന് ഭര്‍ത്താവിനും രണ്ട് സഹോദരന്മാര്‍ക്കും പിതാവിനും എതിരെ യുവതി സ്ത്രീധന പരാതി നല്‍കിയിരുന്നു, 

ഈ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഭര്‍ത്താവ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഈയിടെ ഫെയ്സ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി പ്രതി ഭാര്യയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. ഇരുവരും ഒന്നിച്ചു കഴിഞ്ഞ സമയത്തെടുത്ത ചിത്രങ്ങളാണ് പ്രതി പ്രചരിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വന്നതറിഞ്ഞ് യുവതി നവംബര്‍ ആറിന് ഭര്‍ത്താവിനെ വിളിച്ചു. ഈ സമയത്തും യുവതിയെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയുമായിരുന്നു. ഇതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കുന്നത്. 

ENGLISH SUMMARY:

Dowry harassment arrest occurred after a husband shared his wife's private photos on social media. The accused husband was arrested after a complaint was filed by his wife detailing the harassment and online abuse.