പ്രചാരണ പോരിനു ശേഷം ബിഹാർ പോളിങ് ബൂത്തിലേക്ക്. ആദ്യഘട്ടത്തിലെ 121 മണ്ഡലങ്ങളാണ് നാളെ വോട്ട് രേഖപ്പെടുത്തുക. പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. കഴിഞ്ഞതവണ ആദ്യഘട്ടത്തിലെ 121 ൽ 61 സീറ്റുകൾ ഇന്ത്യാസഖ്യം നേടിയിരുന്നു. ഇന്ത്യ സഖ്യത്തിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവും രാഹുൽ ഗാന്ധിയും ഇറങ്ങിയപ്പോൾ NDAയിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനേക്കാൾ റാലികളിൽ നിറഞ്ഞ് നിന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായുമായിരുന്നു. 

രണ്ട് പതിറ്റാണ്ട് കാലം ബീഹാർ ഭരിച്ച നിതീഷ് കുമാറിനെതിരായ ഭരണവിരുദ്ധ വികാരം അനുകൂലമാകുമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷ. എന്നാൽ പകുതിയോളം വരുന്ന വനിത വോട്ടർമാർക്കായും യുവാക്കൾക്കായും നൽകിയ വാഗ്ദാനങ്ങൾ ഫലം കാണുമെന്നാണ് NDA കണക്ക്കൂട്ടൽ.

ENGLISH SUMMARY:

Bihar Election 2024 is heading for polling after intense campaigning. The first phase covers 121 constituencies, and distribution of polling materials is underway.