ബെംഗളൂരുവിലെ തിരക്കേറിയ റോഡിലൂടെ പൊലീസിന്റെ കണ്ണുവെട്ടിക്കാൻ ഹെൽമെറ്റിന് പകരം ചീനച്ചട്ടി തലയിൽവെച്ചുള്ള ബൈക്ക് യാത്രക്കാരന്റെ വിഡിയോ വൈറലാകുന്നു. ബൈക്കിന്റെ പിൻസീറ്റിലിരിക്കുന്ന യുവാവ് പിഴ ഒഴിവാക്കാൻ തല ചീനച്ചട്ടികൊണ്ട് മറച്ച് പിടിച്ച് യാത്ര ചെയ്യുന്നതാണ് വിഡിയോയില്‍.
രൂപേണ അഗ്രഹാരയ്ക്ക് സമീപമാണ് സംഭവം. ഗതാഗതക്കുരുക്കിലൂടെ മുന്നോട്ട് പോകുന്ന ബൈക്കിൽ കുനിഞ്ഞിരുന്ന് ചീനച്ചട്ടി വളരെ ബുദ്ധിമുട്ടി ബാലൻസ് ചെയ്ത് പിടിച്ചാണ് യുവാവ് നീങ്ങുന്നത്. പിന്നിലെ കാറിൽ സഞ്ചരിച്ചയാളാണ് വിഡിയോ പകർത്തിയിരിക്കുന്നത്.
സമ്മിശ്ര പ്രതികരണങ്ങളാണ് വിഡിയോയ്ക്ക് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. രൂക്ഷമായി ചിലര്‍ പ്രതികരിക്കുമ്പോള്‍ തമാശയായി കണ്ടാല്‍ പോരേയെന്ന് ചോദിക്കുന്നവരെയും കമന്‍ുകളില്‍ കാണാം. 'ഒരു ഫ്രൈയിങ് പാനിൽ ഒരു ഓംലെറ്റ് മറിച്ചിടാം, പക്ഷേ ഒരു തലയോട്ടിയെ രക്ഷിക്കാൻ കഴിയില്ല' എന്നാണ് ഒരാൾ കുറിച്ചത്. എന്തയാലും ബെംഗളൂരു ട്രാഫിക് പോലീസ് വിഡിയോയ്ക്ക് മറുപടി നൽകുകയും സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിൽ സംഭവം റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.