രാജ്യത്ത് ഏറ്റവും കൂടുതല്‍ ചണം കൃഷിചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ബിഹാര്‍. കയറ്റുമതി ചെയ്യുന്നതിനൊപ്പം രാജ്യത്തിനകത്തും ചണംകൊണ്ടുള്ള വസ്ത്രങ്ങള്‍ക്കും ബാഗുകള്‍ക്കും ഏറെ പ്രചാരമുണ്ട്. എന്നാല്‍ ചണം തയാറാക്കാന്‍ വലിയ അധ്വാനമുള്ള ജോലിയാണ്, പക്ഷെ കൂലി വളരെ തുച്ഛവും.
ആറുമാസത്തോളം എടുക്കും ചണം പാകമാകാന്‍. ഉണങ്ങിക്കഴിഞ്ഞാല്‍ വെട്ടിയെടുത്ത് വെള്ളത്തിലിട്ടുവയ്ക്കും. ഏകദേശം ഒരുമാസത്തിനു ശേഷം പുറത്തെടുത്ത് നാര് വേര്‍തിരിച്ചെടുക്കണം. ഏറെ സമയവും ശാരീരികാധ്വാനവും ആവശ്യമാണ് ഈ ജോലിക്ക്.
നാര് മുഴുവന്‍ പുറത്തെടുത്തശേഷം പിഴിഞ്ഞ് വെയിലത്തിട്ടുണക്കും. കര്‍ഷകര്‍ക്ക് ക്വിന്റലിന് 9000 രൂപയാണ് ലഭിക്കുക. എന്നാല്‍ നാര് വേര്‍തിരിച്ചെടുക്കുന്ന തൊഴിലാളികള്‍ക്ക് കൂലി തുച്ഛം.