ഡല്‍ഹിയില്‍ ലിവ് ഇന്‍ പാര്‍ട്ണര്‍ കൊലപ്പെടുത്തിയ രാം കേശ് മീണയുടെ ഹാര്‍ഡ് ഡിസ്കില്‍ നിരവധി സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍. ലിവ് ഇന്‍ പാര്‍ട്ണറായിരുന്ന അമൃതയുടേത് കൂടാതെ 15 പേരുടെ നഗ്ന ചിത്രങ്ങളും വിഡിയോയുമാണ് പൊലീസ് കണ്ടെത്തിയത്. ലിവ്-ഇൻ പങ്കാളിയായ അമൃത ചൗഹാന് പഴയ കാമുകനുമായി ബന്ധം തുടരാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ രാം കേശവ് തന്റെ ഫോട്ടോകളും വീഡിയോകളും പരസ്യമാക്കുമെന്ന് ഭയപ്പെട്ടിരുന്നതായി അമൃത പൊലീസിന് മൊഴി നല്‍കി.
കൊലപ്പെട്ട രാം കേശവിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. വിഡിയോ സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ല. വീഡിയോകളും ഫോട്ടോകളും സ്ത്രീകളുടെ സമ്മതമില്ലാതെയാണോ സൂക്ഷിച്ചിരിക്കുന്നതെന്ന് വ്യക്തമല്ലെന്നും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അമൃതയ്ക്ക് ബന്ധം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി വിഡിയോകള്‍ ഡിലീറ്റ് ചെയ്യാന്‍ രാം കേശവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കേശവ് ഇതിന് വിസമ്മതിച്ചതോടെയായിരുന്നു കൊലപാതകം.
അമൃത മുന്‍ കാമുകനായ സുമിത് കശ്യപ്, മറ്റൊരു സുഹൃത്ത് സന്ദീപ് കുമാർ എന്നിവര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. അപകട മരണമാണെന്ന് വരുത്തിത്തീർക്കാൻ രാം കേശിനെ കൊലപ്പെടുത്തി തീകൊളുത്തുകയായിരുന്നു.മീണയുടെ മൃതദേഹം കണ്ടെത്തി ദിവസങ്ങൾക്ക് ശേഷം, പോലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. ഇവർ മൂന്നുപേരും ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശികളാണ്.