Kullu: Vehicles pass through the South Portal of Atal Tunnel while people walk by after fresh snowfall, at Rohtang, in Kullu district, Sunday, Oct. 5, 2025. The higher reaches of Himachal Pradesh, including Rohtang Pass and Dhauladhar ranges, received the season's fresh snowfall on Sunday morning, leading to a drop in the minimum temperature. (PTI Photo) (PTI10_05_2025_000194B)
കടുത്ത ചൂടില്‍ ഡല്‍ഹിക്കാരെ തുണച്ച് തലസ്ഥാനത്ത് വ്യാപകമഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡല്‍ഹിയിലും എന്‍സിആറിലും (തലസ്ഥാന നഗരമേഖല) യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സഫ്ദര്‍ജങിലെ പ്രധാന ഒബ്സര്‍വേറ്ററിയില്‍ രാവിലെ 8.30ന് 10.3 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ലോധി റോഡ് ഒബ്സര്‍വേറ്ററിയില്‍ 13.2 മില്ലിമീറ്റര്‍ മഴയും രേഖപ്പെടുത്തി. മഴ പെയ്തതോടെ ദിവസങ്ങളായി തുടര്‍ന്ന ചൂടിന് ശമനമായി. 20.6 ഡിഗ്രി സെല്‍സിയസാണ് രാവിലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില. ഇത് സാധാരണയിലും രണ്ട് ഡിഗ്രി സെല്‍സിയസ് കുറവാണ്. കൂടിയ താപനില 30 ഡിഗ്രിയില്‍ താഴെയെത്തി. വായുഗുണനിലവാരവും മെച്ചപ്പെട്ടു.
Anantnag: An area of Sinthan Top covered in snow after fresh snowfall, in Anantnag district of Jammu and Kashmir, Monday, Oct. 6, 2025. (PTI Photo)(PTI10_06_2025_000033A)
അതേസമയം ഹിമാചല്‍ പ്രദേശില്‍ തുടര്‍ച്ചയായി രണ്ടാംദിവസവും മഞ്ഞുവീഴ്ചയുണ്ടായി. ലഹോള്‍–സ്പിറ്റി ജില്ലയിലെ ഗോന്ദ്‌ലയില്‍ 5 സെന്‍റീമീറ്ററും കെയ്‍ലോങില്‍ 4 സെന്‍റിമീറ്ററും മഞ്ഞുവീണു. ഇടവിട്ട് ശക്തമായ മഴയും പെയ്യുന്നുണ്ട്. ഇടിമിന്നലും ശക്തമായ കാറ്റും അനുഭവപ്പെടുന്നതിനാല്‍ സഞ്ചാരികളടക്കമുള്ളവര്‍ ശ്രദ്ധിക്കണമെന്ന് പ്രാദേശിക ഭരണകൂടങ്ങള്‍ മുന്നറിയിപ്പ് നല്‍കി. കാംഗ്ര, ചമ്പ ജില്ലകളില്‍ കനത്ത മഴയ്ക്കും ലഹോള്‍ സ്പിറ്റി ജില്ലയില്‍ ശക്തമായ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. മഞ്ഞും മഴയും തുടരുന്നതിനാല്‍ ഹിമാചലില്‍ താപനില ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
Anantnag: An area of Sinthan Top covered in snow after fresh snowfall, in Anantnag district of Jammu and Kashmir, Monday, Oct. 6, 2025. (PTI Photo)(PTI10_06_2025_000036B)
കശ്മീരില്‍ മലയോരമേഖലകളില്‍ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. അനന്ത്നാഗ് ജില്ലയിലെ സിന്തന്‍ ടോപ്, ഗുല്‍മാര്‍ഗിലെ അഫര്‍വാത്, സോജില പാസ്, കുപ്‍വാരയിലെ ബന്‍ഗൂസ്, ഗുരേസ് താഴ്‍വരയിലെ റാസ്‍ദാന്‍ പാസ് എന്നിവിടങ്ങളിലും മറ്റ് ഉയര്‍ന്ന പ്രദേശങ്ങളിലും ശക്തമായ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നുണ്ട്. പലയിടങ്ങളിലും റോഡുകളില്‍ മഞ്ഞുമൂടി. ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മഴ പെയ്യുന്നുമുണ്ട്. ഇതോടെ നഗരപ്രദേശങ്ങളിലെ പകല്‍ താപനില 10 ഡിഗ്രിയോളം കുറഞ്ഞു. ശ്രീനഗറില്‍ ഇന്ന് 11 ഡിഗ്രി സെല്‍സിയസാണ് താപനില.