jharkhand-accident-ai-image

എഐ നിര്‍മിത പ്രതീകാത്മക ചിത്രം

ജാര്‍ഖണ്ടിലെ സിംദേഗയില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി ഓടിച്ച കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് പതിനാറുകാരന്‍ മരിച്ചു. കാറോടിച്ച വിദ്യാര്‍ഥിക്കും കാറിലുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്കും ഗുരുതരപരുക്കേറ്റു. പുലര്‍ച്ചെ അഞ്ചരയോടെ ദേശീയപാത 143–ലാണ് സംഭവം. അതിവേഗത്തില്‍ വന്ന കാര്‍ റോഡില്‍ നിന്ന കന്നുകാലികളെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് സമീപവാസികള്‍ പറഞ്ഞു.

ഇടിയുടെ ആഘാതത്തില്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് തെറിച്ചുവീണ സൂഫിയാന്‍ ഖാന്‍ എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. ആയുഷ് പ്രസാദ്, അങ്കിത് കുമാര്‍ എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവര്‍ സിംദേഗയിലെ സദര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. എസ്.യു.വി ഓടിച്ചിരുന്ന അമന്‍ ടോപ്‍നോയെ കണ്ടെത്താനായിട്ടില്ല. അമന്‍റേതാണ് വാഹനം. അപകടത്തെത്തുടര്‍ന്ന് അമന്‍ മുങ്ങിയതാണോ പരുക്കേറ്റ് ഏതെങ്കിലും ആശുപത്രികളില്‍ ചികില്‍സയിലാണോ എന്ന് വ്യക്തമല്ല. പൊലീസ് ആശുപത്രികളുമായി ബന്ധപ്പെടുന്നുണ്ട്.

ENGLISH SUMMARY:

Car accident in Jharkhand resulted in the death of a teenager and injuries to three others. The incident occurred when a speeding car, driven by a student, crashed into a tree while trying to avoid hitting cattle on the road.