Image Credit: PTI
ഹിമാചല്‍ പ്രദേശിലെ കുളുവില്‍ പുലര്‍ച്ചെയുണ്ടായ മേഘവിസ്ഫോടനത്തില്‍ വന്‍ നാശനഷ്ടം. റോഡുകളും വാഹനങ്ങളും ഒലിച്ചുപോയി. പലയിടങ്ങളിലും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുളുവിലെ ലാഗ് താഴ്വരയിലാണ് വന്‍നാശം സംഭവിച്ചത്. കടകളും കെട്ടിടങ്ങളും തകര്‍ന്നു. കൃഷിനാശമുണ്ടായതായും പ്രദേശവാസികള്‍ പറയുന്നു.
ഭുബുവിലാണ് മേഘവിസ്ഫോടനമുണ്ടായതെന്നാണ് കരുതുന്നത്. പെട്ടെന്നുണ്ടായ പേമാരിയില്‍ റോഡുകളും വീടുകളും തകര്‍ന്നു. ദുര്‍ഘട പ്രദേശത്തായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിലടക്കം തടസം നേരിടുകയാണ്. ആള്‍നാശം സംഭവിച്ചതായി ഇതുവരെയും റിപ്പോര്‍ട്ടുകളില്ല. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശിലെ രണ്ട് ദേശീയപാതകളടക്കം 389 റോഡുകള്‍ തകര്‍ന്നു. പലയിടങ്ങളിലും വൈദ്യുതി–കുടിവെള്ള വിതരണം തടസപ്പെട്ട നിലയിലാണ്.