Image:X/vellasrv

TOPICS COVERED

മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നതിന് പിന്നാലെ ഒരു വയസുകാരന്‍ ബോധം കെട്ടുവീണു. ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ബേട്ടിയ ഗ്രാമത്തിലാണ് സംഭവം.ഗോവിന്ദ് കുമാറെന്ന കുരുന്നാണ് മൂര്‍ഖന്‍ പാമ്പിനെ കടിച്ച് കൊന്നത്. ബോധരഹിതനായ കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. 

ഇന്നലെ വൈകുന്നേരമാണ് കുട്ടി മൂര്‍ഖനെ കടിച്ച് കൊന്നതെന്നും പിന്നാശെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് ദുവകാന്ത് മിശ്രപറയുന്നു. വീടിനുള്ളില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് മൂര്‍ഖനെ കുട്ടി കണ്ടത്. ഉപദ്രവകാരിയാണെന്നോ പാമ്പാണെന്നോ തിരിച്ചറിവില്ലാത്ത കുരുന്ന്, പാമ്പിനെ കടിക്കുകയായിരുന്നു. 

സംഭവം കണ്ട് ഓടിയെത്തിയ മുത്തശ്ശി നടുങ്ങി നിന്നു. ഈ നേരം കൊണ്ട് കുട്ടി പാമ്പിനെ കടിച്ച് കൊന്നിരുന്നു. പാമ്പ് ചത്തതിന് പിന്നാലെ കുട്ടിയും ബോധംകെട്ടു വീണു. വീട്ടുകാര്‍ വാരിയെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കളിപ്പാട്ടമെന്ന് തെറ്റിദ്ധരിച്ചാവും കുട്ടി പാമ്പിനടുത്ത് എത്തിയതെന്നാണ് നിഗമനം. 

കുട്ടിയുടെ ഉള്ളിലേക്ക് വിഷാംശമെത്തിയിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കുകയാണ്. കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടടി നീളമുള്ള പാമ്പിനെയാണ് കുട്ടി കടിച്ച് കൊന്നത്. കുട്ടിയുടെ കടിയേറ്റ് പാമ്പ് രണ്ട് കഷണമാകുകയും ചെയ്തു.അങ്ങേയറ്റം വിഷമുള്ളയിനം പാമ്പാണ് മൂര്‍ഖന്‍. കടിയേറ്റാല്‍ ഒരുപക്ഷേ മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. 

ENGLISH SUMMARY:

A one-year-old boy miraculously survived after biting and killing a cobra in Bihar, then fainting. Discover the shocking details of this unbelievable incident where a toddler mistook a deadly snake for a toy and was rushed to the hospital.