ബിഹാറില്‍ വന്‍ രാഷ്ട്രീയമാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ച് രാജ്യസഭയിലേക്ക് മൽസരിക്കും എന്നാണ് സൂചന. ഇന്നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. നിതീഷ് രാജിവച്ചാൽ മുഖ്യമന്ത്രി പദം ബി.ജെ.പി ഏറ്റെടുക്കും. നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാര്‍ ഉപമുഖ്യമന്ത്രിയാവും.
നിതീഷ് കുമാറിന്റെ ആരോഗ്യം മോശമായ സാഹചര്യത്തില്‍ ജെ.ഡി.യുവും ബി.ജെ.പിയും കൂടിയാലോചിച്ചാണ് തീരുമാനം. മകനെ പിൻഗാമിയാക്കാനുള്ള നിതീഷ് കുമാറിന്‍റെ ആഗ്രഹവും നീക്കത്തിന് പിന്നിലുണ്ട്. അടുത്ത കാലത്തായി നിഷാന്ത് കുമാറിനെ പൊതുവേദികളില്‍ കാണാന്‍ തുടങ്ങിയിരുന്നു.
അതേസമയം, നിതീഷ് മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നതില്‍ എതിര്‍പ്പുമായി ഒരുവിഭാഗം നേതാക്കള്‍ രംഗത്തെത്തി. നിതീഷിന്‍റെ വസതിക്കുമുന്നില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകരെത്തി.