കെട്ടിടം തുളച്ചു പുറത്തേക്കുവരുന്ന എയര്‍ ഇന്ത്യ വിമാനം. ഗുജറാത്തിലെ പ്രശസ്ത പത്രമായ ‘മിഡ് ഡേ’യുടെ ഒന്നാം പേജില്‍ ഇന്നലെ അച്ചടിച്ചതാണീ പരസ്യം. മണിക്കൂറുകള്‍ക്കകം അഹമ്മദാബാദില്‍ കെട്ടിടം തുളച്ചുകയറി തീഗോളമായി എയര്‍ ഇന്ത്യ വിമാനം . വിമാനദുരന്തം തന്ന ഞെട്ടലിനു പിന്നാലെ പൊതുജനശ്രദ്ധ പതിഞ്ഞത് ഈ പരസ്യത്തിലേക്കാണ്. Also Read: വീണ്ടും അതേ നമ്പര്‍, 171; നടി റാണിചന്ദ്ര കൊല്ലപ്പെട്ട വിമാനാപകടം...
കുട്ടികള്‍ക്ക് വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്ന കിഡ്സാനിയ തീമിന്‍റെ പരസ്യമായിരുന്നു ഇത്. ഈ പരസ്യത്തില്‍ ഒരു കെട്ടിടത്തിന്‍റെ ഉള്‍വശം തുളച്ച് ഇറങ്ങിവരുന്ന എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ചിത്രമാണ് കാണാനാവുക. എയര്‍ ഇന്ത്യ ബ്രാന്‍ഡിങ് വളരെ വ്യക്തമായി ചിത്രത്തില്‍ കാണാം. കുടുംബത്തോടെയെത്തി കുട്ടികള്‍ക്ക് കിഡ്സാനിയയില്‍ ഉല്ലസിക്കാനും വ്യോമയാന പ്രവര്‍ത്തനങ്ങളെ വിനോദത്തിലൂടെ മനസിലാക്കാനും സാധിക്കുമെന്നതാണ് ഈ പരസ്യത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. കുട്ടികള്‍ക്ക് പൈലറ്റ് ക്യാബിന്‍ ക്രൂ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് അനുഭവങ്ങള്‍ നേടാമെന്നാണ് കിഡ്സാനിയ പരസ്യത്തിലൂടെ വാഗ്ദാനം ചെയ്തത്. . Also Read: '30 സെക്കന്‍റ്! പിന്നെ പൊട്ടിത്തെറിച്ചു; പുറത്തേക്ക് ചാടിയതെങ്ങനെയെന്ന് അറിയില്ല
പരസ്യമടങ്ങിയ പത്രം വിതരണം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ കെട്ടിടം തകര്‍ത്ത് തീഗോളമായി മാറിയത്. കുട്ടികളില്‍ ആകാംക്ഷയുണര്‍ത്താന്‍ വേണ്ടി മാത്രം ചെയ്ത ഒരു പരസ്യമാണിത്. തീര്‍ത്തും യാദൃച്ഛികം. ഇന്നും നാളെയുമായി നടത്താനിരുന്ന കിഡ്സാനിയയുടെ ഫാദേഴ്സ് ഡേ പരിപാടിക്കായി മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഒരു കാംപെയിന്‍ പരസ്യമായിരുന്നു അത്.