Image: X
പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തിയ യൂട്യൂബറെ പഞ്ചാബിൽ അറസ്റ്റ് ചെയ്തു. യൂട്യൂബിൽ 11 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള രൂപ്നഗർ സ്വദേശി ജസ്ബീർ സിങാണ് പിടിയിലായത്. ഹരിയാനയിൽ അറസ്റ്റിലായ ട്രാവൽ വ്ലോഗർ ജ്യോതി മൽഹോത്രയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. ജാൻ മഹൽ എന്ന പേരിലാണ് ജസ്ബീർ സിങിന്റെ യുട്യൂബ് ചാനൽ പ്രവർത്തിക്കുന്നത്. പഞ്ചാബിലെ സ്റ്റേറ്റ് സ്‌പെഷൽ ഓപറേഷൻസ് സെൽ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.
Image: X
ജ്യോതി മൽഹോത്രയെ അറസ്റ്റ് ചെയ്തശേഷം ജസ്ബീർ ഫോൺ ഫോർമാറ്റ് ചെയ്തതായി സംശയമുണ്ട്. ഡൽഹിയിലെ പാക് ഹൈക്കമ്മിഷൻ ഓഫിസിൽ വച്ചാണ് ഇയാൾ ഐഎസ്ഐയിലെയും പാക് സൈന്യത്തിലെയും ഉദ്യോഗസ്ഥരെ ആദ്യം കാണുന്നത്. തുടർന്ന് മൂന്ന് തവണ ജസ്ബീർ സിങ് പാക്കിസ്ഥാനിൽ പോയി. ജസ്ബീര്‍ ഉപയോഗിക്കുന്ന ഫോണുകളിലും ലാപ്ടോപ്പുകളിലും വിശദമായ ഫൊറൻസിക് പരിശോധന നടത്തും.
ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട സൈനിക വിന്യാസത്തിലെ വിവരങ്ങൾ അടക്കം പാക്കിസ്ഥാന് കൈമാറിയ ഗഗന്‍ദീപിനെ പഞ്ചാബിൽ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. തരൻ തരണിൽനിന്ന്ായിരുന്നു അറസ്റ്റ്. ഇരുപതിലേറെ ഐഎസ്ഐ ഏജന്റുമാരുമായി ഗഗൻദീപ് സിങിന് ബന്ധമുണ്ടായിരുന്നു. പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തിയതിന് ഇയാൾക്ക് പണം ലഭിച്ചിട്ടുണ്ടെന്നും പഞ്ചാബ് ഡിജിപി അറിയിച്ചു.