എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
മുംബൈയില്‍ ഫ്ലാറ്റിന്‍റെ 23ാം നിലയില്‍ നിന്നു ചാടി യുവതി ജീവനൊടുക്കി. വിക്രോളിയിലെ കണ്ണംവാർ നഗർ പ്രദേശത്തെ ഫ്ലാറ്റില്‍ നിന്നു ചാടിയാണ് 25 കാരി ആത്മഹത്യ ചെയ്തത്. യുവതി മാനസിക വെല്ലുവിളി നേരിടുന്നതായാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ ആയിരുന്നു സംഭവം.
ഹർഷദ തണ്ടോൾക്കർ എന്ന യുവതിയാണ് മരിച്ചത്. 23ാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവതി താഴെ പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിളിലാണ് വന്നുവീണത്. വീഴ്ചയുടെ ആഘാതത്തില്‍ ശരീരം രണ്ടായി മുറിഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശവാസികളാണ് ഉടന്‍ പൊലീസിനെ വിവരം അറിയിക്കുന്നത്. സംഭവത്തില്‍ അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണ്.
മാനസിക വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും യുവതി ആത്മഹത്യ ചെയ്യാന്‍ ഉണ്ടായ കാരണം വ്യക്തമല്ല. ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടില്ല. യുവതിയുടെ കുടുംബത്തോടും അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിച്ച് മരണ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്