File Photo:ANI
ഛത്തിസ്ഗഡിലെ നാരായണ്‍പുരില്‍ വന്‍ മാവോയിസ്റ്റ് വേട്ട. അബുജ്മദ് വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് ബസവരാജും കൊല്ലപ്പെട്ടവരില്‍ ഉണ്ട്. കൊല്ലപ്പെട്ടവരില്‍ നിന്നും എ.കെ 47 ഉള്‍പ്പടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തു. ഏറ്റുമുട്ടല്‍ തുടരുകയാണ്.
സുരക്ഷാസേനയുടെ വനത്തിലെ പരിശോധനയ്ക്കിടെ മാവോയിസ്റ്റുകൾ വെടിയുതിർത്തത്തോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. നാരായൺപൂർ, ദന്തേവാഡ, ബീജാപുർ, കൊണ്ടഗാവ് മേഖലകളിൽ ഏതാനും ദിവസമായി സുരക്ഷ സേന തിരച്ചിൽ തുടരുകയായിരുന്നു. ഛത്തീസ്‌ഗഡ്- തെലങ്കാന അതിർത്തിയിൽ കഴിഞ്ഞമാസം 'ബ്ളാക്ക് ഫോറസ്റ്റ്' എന്ന പേരിൽ വൻ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തിയിരുന്നു. അതിന്‍റെ തുടര്‍ച്ചയാണിതെന്ന് സുരക്ഷാസേന അറിയിച്ചു.