students-bags

TOPICS COVERED

നാസിക്കിലെ ഘോട്ടിയിൽ സ്കൂളില്‍ നടന്ന തിരച്ചിലില്‍ വിദ്യാര്‍ഥികളുടെ ബാഗില്‍ നിന്നും കണ്ടെത്തിയത് കോണ്ടമടക്കമുള്ള വസ്തുക്കള്‍. എഴു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ബാഗുകളാണ് പരിശോധിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വൈസ് പ്രിന്‍സിപ്പല്‍ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. മൂർച്ചയുള്ള കത്തികൾ, സൈക്കിൾ ചെയിനുകൾ, കോണ്ടം പാക്കറ്റുകൾ, ലെറ്റർ ബോക്സുകൾ, മയക്കുമരുന്ന് സംശയിക്കുന്ന വസ്തുക്കള്‍ എന്നിവയാണ് കണ്ടെത്തിയതെന്ന് ദേശിയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ ദിവസങ്ങളിലായി വിദ്യാര്‍ഥികളുടെ ബാഗുകളില്‍ നടത്തിയ പരിശോധനയിലാണ് ഈ വസ്തുക്കള്‍ കണ്ടെത്തിയതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. 

ചില വിദ്യാർഥികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍. ഇത്തരം സംഭവം പൊലീസിനെ അറിയിച്ചിട്ടുണ്ട്, വിദ്യാർഥികളിൽ കുറ്റകൃത്യ പ്രവണതകൾ തടയാന്‍ എല്ലാ ദിവസവും ബാഗുകള്‍ പരിശോധിക്കുന്നുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. 

അതേസമയം സ്കൂളിന്‍റെ നടപടിയെ രക്ഷിതാക്കള്‍ പിന്തുണച്ചു. പ്രിന്‍സിപ്പാളിന്‍റെയും അധ്യാപകരുടെയും നടപടി ശരിയാണെന്നും കുട്ടികള്‍ വഴിതെറ്റാന്‍ സാധ്യതയുള്ള പ്രായാമാണിതെന്നും ഒരു രക്ഷിതാവ് പ്രതികരിച്ചു. രക്ഷിതാക്കള്‍ക്ക് ഷേഷം കുട്ടികളെ നല്ലത് പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് മാത്രമെ സാധിക്കുകയുള്ളൂ. ഇതിനാല്‍ ഈ നടപടിയെ പിന്തുണയ്ക്കുന്നു എന്നും രക്ഷിതാവ് പറഞ്ഞു. 

ENGLISH SUMMARY:

Disturbing items including condoms, knives, and suspected narcotics were found in student bags during a surprise inspection at a Nashik school. The video has gone viral, raising serious questions about student behavior and school safety.