Image Credit: X/ KarnTheReviewer
കഴിഞ്ഞ ദിവസമാണ് ഭാര്യയുടെ ഉപദ്രവം എന്നാരോപിച്ച് ഐടി കമ്പനി ജീവനക്കാരനായ മാനവ് ശര്‍മ ആഗ്രയില്‍ ജീവനൊടുക്കിയത്. അതിനിടെ സ്വന്തം വിവാഹേതതര ബന്ധത്തെ കുറിച്ച് തുറന്നുപറയുന്ന മാനവിന്‍റെ ഭാര്യ നികിത ശര്‍മയുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തീയതി രേഖപ്പെടുത്തിയിട്ടില്ലാത്ത വിഡിയോ എന്ന് എടുത്തതാണ് എന്നതില്‍ വ്യക്തതയില്ല.
അഭിഷേക് എന്നയാളുമായി നേരത്തെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും അമ്മാവന്‍ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നതായും നികിത വിഡിയോയില്‍ പരാമര്‍ശിക്കുന്നു. മാനവുമായുള്ള ബന്ധം സംരക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ഭര്‍ത്താവിനോട് പറഞ്ഞിരുന്നില്ലെന്നും വിഡിയോയിലുണ്ട്.
'എനിക്കറിയാം ഞാന്‍ തെറ്റുകള്‍ ചെയ്തിട്ടുണ്ട്. മാനവിനോട് കള്ളം പറഞ്ഞു. ഇക്കാര്യങ്ങളൊന്നും പറയാതിരുന്നത് തങ്ങളുടെ വിവാഹ ബന്ധം സംരക്ഷിക്കാനായിരുന്നു. ഇതിനെല്ലാം ശേഷവും മാനവ് എനിക്കെതിരെ കൈഉയര്‍ത്തുക പോലും ചെയ്തിട്ടില്ല. എന്‍റെ തെറ്റുകള്‍ക്ക് പകരം എന്ത് ശിക്ഷ തന്നാലും സ്വീകരിക്കാന്‍ തയ്യാറാണ്. കാരണം ഞാന്‍ വലിയ തെറ്റ് ചെയ്തു. അഭിഷേകുമായി ലൈംഗിക ബന്ധമുണ്ടായിരുന്ന കാര്യം പലതവണ ചോദിച്ചിട്ടും ഞാന്‍ മാനവിനോട് പറഞ്ഞിരുന്നില്ല' എന്നാണ് വിഡിയോയിലുള്ളത്.
അതെല്ലാം തന്റെ കഴിഞ്ഞകാലമാണെന്നും മാനവിനോടൊപ്പം ജീവിതം ആരംഭിച്ചതിന് ശേഷം മറ്റൊരു പുരുഷനെ നോക്കുകപോലും ചെയ്തിട്ടില്ലെന്നും നികിത വിഡിയോയില്‍ പറയുന്നുണ്ട്. എന്‍റെ ജീവിതത്തെ പറ്റി എല്ലാം മാനവിനോട് പറഞ്ഞിട്ടുണ്ടെന്നും യുവതിയുടെ വിഡിയോയിലുണ്ട്. എനിക്ക് വല്ലാത്ത കുറ്റബോധമുണ്ട്. എന്തിനും ഞാന്‍ തയ്യാറാണ്. വിവാഹത്തെ പറ്റിയുള്ള ചര്‍ച്ചയ്ക്കിടെ മാനവിന്‍റെ അച്ഛന്‍ ഞങ്ങളോട് സ്ത്രീധനം പോലും ആവശ്യപ്പെട്ടിരുന്നു. അവരെല്ലം നല്ലവരായിരുന്നു. ഞാന്‍ ആണ് തെറ്റുകാരിയെന്നും എനിക്കെന്തെങ്കിലുംസംഭവിച്ചാല്‍ ആരും ഉത്തരവാദയല്ലെന്നും നികിത പറയുന്നു.
ഭാര്യയുടെ പീഡനം എന്നാരോപിച്ചാണ് ഫെബ്രുവരി 24 ന് ആഗ്രയിലെ വീട്ടില്‍ മാനവ് ശര്‍മ ജീവനൊടുക്കിയത്. മരണശേഷം മാനവിന്‍റെ ഫോണില്‍ നിന്നും ഏഴ് മിനുറ്റ് ൈദര്‍ഘ്യമുള്ള വിഡിയോ കുടുംബം കണ്ടെത്തിയിരുന്നു. പുരുഷന്മാരെ പറ്റിയും സംസാരിക്കണം എന്നാണ് മാനവ് വിഡിയോയില്‍ പറഞ്ഞത്. 'ഞാന്‍ എന്‍റെ അവസ്ഥ പറയാം. മറ്റു പലരെയും പോലെ.. എന്‍റെ ഭാര്യ മറ്റൊരാളുമായി കിടക്ക പങ്കിടുന്നത് ഞാന്‍ കണ്ടെത്തി. ഞാനത കാര്യമാക്കിയില്ല. ദയവായി പുരുഷന്മാരെക്കുറിച്ച് ചിന്തിക്കണം. അവരെക്കുറിച്ച് സംസാരിക്കണം' എന്നാണ് മാനവ് വിഡിയോയില്‍ പറയുന്നത്.
മാനവിന്‍റെ പിതാവ് നരേന്ദ്ര കുമാര്‍ സിങിന്‍റെ പരാതിയില്‍ ആഗ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യ നികുതി തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് മാനവിനെ ഭീഷണിപ്പെടുത്തിയിരുന്നതായി എഫ്ഐആറിലുണ്ട്. കേസില്‍ ഇതവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.