ഇന്‍സ്റ്റയിലോ ഫെയ്സ്ബുക്കിലോ ഒരു വിഡിയോ ഇടണം, വൈറലാവണം, അതിനായി ഒരു വയോധികന്‍ കണ്ടെത്തിയ മാര്‍ഗമാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. ഇയാള്‍ വാണപ്പടക്കം വായില്‍ വച്ച് കത്തിക്കുകയായിരുന്നു. കത്തി മുന്നോട്ട് കുതിച്ച പടക്കം വായില്‍ വച്ച് തന്നെ പൊട്ടിത്തെറിക്കുന്നതും കാണാം. ഇയാള്‍ക്ക് എന്ത് സംഭവിച്ചെന്ന് ആ വിഡിയോയില്‍ കാണുന്നില്ല. വിഡിയോയുടെ ഉറവിടം വ്യക്തമല്ല.
വാണം കത്തിപ്പൊട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ് മിക്കവാറും ഇയാളുടെ മുഖം പൊള്ളാനാണ് സാധ്യത. വൈറലാവാന്‍ ഇത്തരം പരിപാടികള്‍ ചെയ്യരുതെന്ന് പലരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വൈറലാകാന്‍ വേണ്ടി പലരും കാണിക്കുന്ന ഇത്തരം കൈവിട്ട കളികള്‍ ജീവന്‍ വരെ നഷ്ടപ്പെടാറുണ്ട്. ട്രെയിന്‍ വരുമ്പോള്‍ നടക്ക് കയറി നിന്ന് റീലെടുക്കാന്‍ ശ്രമിച്ച യുവാവ് മരണപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു.