ImageCredit / X /@Sarcaztick

  • ലൈവ് സ്ട്രീമിങ്ങിനിടെ യുട്യൂബറോട് ചുംബനം ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവര്‍. നിരസിച്ചപ്പോള്‍ കൈകൊടുക്കാന്‍ ആവശ്യം

തായ് വനിതാ യുട്യൂബര്‍ക്ക് നേരെ ഉദയ്പൂരില്‍ ഓട്ടോഡ്രൈവറുടെ ലൈംഗികാതിക്രമം. രാജസ്ഥാന്‍ സന്ദര്‍ശനത്തിനെത്തിയ യുട്യൂബര്‍ ലൈവ് സ്ട്രീമിങ് നടത്തുന്നതിനിടെയായിരുന്നു അതിക്രമം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അഫ്താബ് എന്ന ഗബ്രു ആണ് അറസ്റ്റിലായത്.

Also Read: മകന് തേഡ് എസി യാത്ര സുഖിച്ചില്ല, പിന്നാലെ ജനറല്‍ കംപാര്‍ട്ട്മെന്റിലെത്തിച്ച് പിതാവ്; വിഡിയോ വൈറല്‍

ലിപ് കിസ് വേണമെന്നാവശ്യപ്പെട്ടാണ് ഓട്ടോ ഡ്രൈവര്‍ യുവതിയുടെ പിന്നാലെ നടന്ന് ഉപദ്രവിച്ചത്. ഈ മാസം 13ന് മുനിസിപല്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ച സംസ്കാരിക പരിപാടി ചിത്രീകരിക്കുന്നതിനിടെ യുവതിക്കൊപ്പം ഫോട്ടെയെടുക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു.

ഈ ആവശ്യം യുവതി സമ്മതിച്ചതോടെയാണ് ചുംബനം ആവശ്യപ്പെട്ടത്. യുവതി വിസമ്മതിച്ചിട്ടും ഇയാള്‍ പിന്നാലെ നടന്ന് ആവശ്യം ആവര്‍ത്തിക്കുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ യുവതി അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും പ്രതി പിന്‍മാറാന്‍ തയാറായിട്ടില്ല. പിന്നാലെ ക്യാമറയ്ക്കു മുന്‍പില്‍ കൈകൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി അതിന് തയാറായില്ല.

തുടര്‍ന്ന് കൈകൊടുക്കാനും ഇയാള്‍ ആവര്‍ത്തിക്കുന്നുണ്ട്. 14നാണ് യുവതി ഈ വിഡിയോ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചത്. 70,000 ഫോളോവേഴ്സ് ഉള്ള യുട്യൂബറാണ് യുവതി. രണ്ടു ദിവസങ്ങളിലായി യുവതി യാത്ര ചെയ്തിരുന്നത് ഇയാളുടെ ഓട്ടോറിക്ഷയിലായിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

സൂരജ്പോള്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികള്‍ അനുവദിക്കില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉദയ്പൂര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.

"I want a lip kiss",Auto-rickshaw driver harasses YouTuber during live stream; arrested:

An auto-rickshaw driver committed an act of sexual harassment against a Thai female YouTuber in Udaipur. The incident occurred while the YouTuber, who was visiting Rajasthan, was conducting a live stream. Following the circulation of the footage on social media, the police arrested the man. The person arrested has been identified as Aftab, alias Gabr