Congress leader Rahul Gandhi and Congress Parliamentary Party chairperson Sonia Gandhi during the official launch event of her memoir, 'Belonging: A Journey of Love', in New Delhi. (@INCIndia/X via PTI Photo)(PTI11_16_2026_000451B)

  • കാമുകിയെക്കുറിച്ചും അമ്മയുടെ കാന്‍സര്‍ രോഗത്തെക്കുറിച്ചും രാഹുല്‍ ഗാന്ധി. തുറന്നുപറച്ചില്‍ സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശനച്ചടങ്ങിനിടെ

കാമുകിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. അവളിപ്പോള്‍ തന്റെ കാമുകിയല്ലെന്നും സുഹൃത്ത് മാത്രമാണെന്നും രാഹുല്‍ പറയുന്നു. സോണിയ ഗാന്ധിയുടെ ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ് എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു രാഹുലിന്റെ സ്വകാര്യജീവിതത്തെക്കുറിച്ചുള്ള പ്രതികരണം. 

Also Read: സ്റ്റോറോ സര്‍വീസ് സെന്ററോ ഇല്ലാതെ ആദ്യ വില്പന; ഇവി വിപണിയിലെ 'മല്ലു സ്കൂട്ടര്‍'

മാതാപിതാക്കളായ രാജിവ് ഗാന്ധിയും സോണിയയും ആദ്യമായി കണ്ടുമുട്ടിയ കേംബ്രിജ് സര്‍വകലാശാലയിലെ റസ്റ്ററന്റില്‍ പോകാന്‍ ആഗ്രഹമുണ്ടായിരുന്നതായും കാമുകിക്കൊപ്പമാണ് അവിടെ പോയതെന്നും രാഹുല്‍ പറയുന്നു. അവര്‍ കണ്ടുമുട്ടിയ സ്ഥലത്തെക്കുറിച്ച് കേട്ടിരുന്ന കഥകളാണ് തന്നെയങ്ങോട്ട് പോവാന്‍ പ്രേരിപ്പിച്ചതെന്നും രാഹുല്‍ വ്യക്തമാക്കുന്നു. 

മാതാപിതാക്കളെക്കുറിച്ച് റസ്റ്ററന്റ് ജീവനക്കാരനോട് സംസാരിച്ച കഥയും രാഹുല്‍ ചടങ്ങിനിടെ ഓര്‍ത്തെടുത്തു. അവരെ രണ്ടുപേരെയും തനിക്കറിയാമെന്നായിരുന്നു ജീവനക്കാരന്‍ പറഞ്ഞത്. ഇത്തരം കാര്യങ്ങള്‍ സംസാരിച്ചുവരുന്നതിനിടെയാണ് കാമുകിയെക്കുറിച്ച് സദസില്‍ നിന്നും ചോദ്യമുയര്‍ന്നത്. എന്നാല്‍ അവള്‍ ഇപ്പോള്‍ സുഹൃത്ത് മാത്രമാണെന്നായിരുന്നു രാഹുലിന്റെ മറുപടി. 

screengrab from a video posted on Nov. 16, 2026, Congress MP Priyanka Gandhi Vadra, second left, LoP in the Lok Sabha Rahul Gandhi, second right, party leader Sonia Gandhi and others during the official launch event for her memoir, Belonging: A Journey of Love, in New Delhi. (@IndianNationalCongress/YT via PTI Photo) (PTI11_16_2026_000361B)

സോണിയ ഗാന്ധിയുടെ കാന്‍സര്‍ പോരാട്ടത്തെക്കുറിച്ചും രാഹുല്‍ ചടങ്ങിനിടെ പറഞ്ഞു, നാലുതവണ കാന്‍സറിനെ അതിജീവിച്ചയാളാണ് അമ്മയെന്നും പുസ്തകത്തില്‍ ഇക്കാര്യം മറച്ചുവയ്ക്കുകയായിരുന്നെന്നും രാഹുല്‍ പറയുന്നു. ‘അമ്മ ഒരിക്കല്‍പ്പോലും ഭയപ്പെടുന്നതോ പിന്‍മാറുന്നതോ കണ്ടിട്ടില്ല, പിതാവ് ജീവിച്ചിരുന്നുവെങ്കില്‍ അമ്മയെക്കുറിച്ച് ഏറെ അഭിമാനം തോന്നുമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. 

സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് പ്രിയങ്കയും രാഹുലും അനുഭവിക്കേണ്ടിവന്ന യാതനകളെക്കുറിച്ച് സോണിയ ഗാന്ധിയും ചടങ്ങില്‍ സംസാരിച്ചു.  രാജിവ് കൊല്ലപ്പെട്ട ശേഷം രാഹുലിനെ ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്നും മറ്റൊരു യുഎസ് കോളജിലേക്ക് മാറ്റേണ്ടിവന്നു. വ്യാജപേരിലാണ് രാഹുല്‍ അന്ന് പഠിച്ചിരുന്നതെന്നും സോണിയ വെളിപ്പെടുത്തുന്നു. മാതാപിതാക്കളെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ ആരോടും മിണ്ടാന്‍ പറ്റാത്ത സാഹചര്യം രാഹുലിന് വളരെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും സോണിയ. ചടങ്ങില്‍ പ്രിയങ്ക ഗാന്ധി വദ്രയും പങ്കെടുത്തിരുന്നു. 

Rahul gandhi speaks about girl friend and sonia’s cancer situation:

Rahul Gandhi, the Leader of the Opposition in the Lok Sabha, responded to questions regarding his girlfriend. He stated that she is no longer his girlfriend, but merely a friend. This remark about his personal life was made during the launch event of the book *Belonging: A Journey of Love* by Sonia Gandhi.