prince-william-kate-middleton-play-gully-cricket
  • പരമ്പരാഗത രീതിയില്‍ ചുട്ടെടുത്ത മണ്‍കപ്പുകളില്‍ ചായ കുടിച്ചാണ് ഇരുവരും മടങ്ങിയത്

ഇന്ത്യാ സന്ദര്‍ശനത്തിനിടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി മുംബൈയിലെ ബല്ലാര്‍ഡ് എസ്റ്റേറ്റില്‍ കൂടിക്കാഴ്ച നടത്തി വില്യം രാജകുമാരനും കെയ്​റ്റ് മിഡില്‍റ്റനും. സച്ചിനുമായി റോഡില്‍ നിന്ന് ക്രിക്കറ്റ് കളിക്കുന്ന കെയ്​റ്റ് രാജകുമാരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ക്രിക്കറ്റിനെ കുറിച്ച് ഇരുവരും ഏറെ താല്‍പര്യത്തോടെ സംസാരിക്കുന്നതും വിഡിയോയില്‍ കാണാം. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം എല്ലാവരും ക്രിക്കറ്റ് കളിച്ചാണ് മടങ്ങിയത്.

വെള്ള ഷര്‍ട്ടും നേവി ബ്ലൂ സ്ലീവ്​ലെസ് നെഹ്റു സ്റ്റൈല്‍ ജാക്കറ്റും ഡാര്‍ക് പാന്‍റ്സുമായിരുന്നു വില്യം രാജകുമാരന്‍റെ വേഷം. വെള്ള ടോപിനും പാന്‍റ്സിനുമൊപ്പം എലഗന്‍റ് ലൈറ്റ് ലൈം ഗ്രീന്‍ ബ്ലേസറാണ് കെയ്​റ്റ് അണിഞ്ഞത്. സച്ചിന്‍ നേവി ബ്ലൂ ഷര്‍ട്ടും ഡാര്‍ക് ഡെനിം പാന്‍റുമാണ് ധരിച്ചത്. 

2016 ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും മുംബൈയിലെ ഓവൽ മൈതാനത്ത് വെച്ച് സച്ചിനൊപ്പം അവർ ക്രിക്കറ്റ് കളിച്ചിരുന്നു. എര്‍ത്ഷോട്ട് പ്രൈസ് ചടങ്ങുമായി ബന്ധപ്പെട്ടാണ് ബ്രിട്ടിഷ് രാജകുടുംബാംഗങ്ങള്‍ ഇന്ത്യയിലെത്തിയത്.

പരിസ്ഥിതി സംരക്ഷണത്തിലും അതിനുള്ള സുസ്ഥിര നടപടികളിലും ഇന്ത്യയുടെ പങ്ക് പ്രശംസനീയമാണെന്ന് നേരത്തെ ഇരുവരും പറഞ്ഞിരുന്നു. പരമ്പരാഗത രീതിയില്‍ ചുട്ടെടുത്ത മണ്‍കപ്പുകളില്‍ ചായ (കുല്‍ഹാദ്) യും എല്ലാവരും കുടിച്ചു. ഇതിനായി പ്രത്യേക സ്റ്റാള്‍ തയാറാക്കിയിരുന്നു. 

ENGLISH SUMMARY:

Prince William and Kate Middleton met cricket legend Sachin Tendulkar at Mumbai’s Ballard Estate during their visit to India. A video of Kate playing street cricket with Sachin has gone viral on social media, with schoolchildren also joining the game. The royal couple had previously played cricket with Sachin at Mumbai’s Oval Maidan during their 2016 visit to India. They are visiting the country in connection with the Earthshot Prize ceremony and also praised India's efforts towards environmental conservation and sustainability.