nagaland-minister

TOPICS COVERED

'Don't yuck someone's yum' എന്നൊരു ചൊല്ലുണ്ട്. മറ്റൊരാൾക്ക് ഇഷ്ടമുള്ളതോ അവർ ആസ്വദിക്കുന്നതോ ആയ ഒരു കാര്യത്തെ വെറുതെ കുറ്റപ്പെടുത്തുകയോ മോശമായി പറയുകയോ ചെയ്യരുത് എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആഹാരകാര്യത്തിൽ പ്രത്യേകിച്ച്. ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ ആണല്ലോ ഭക്ഷണ ശൈലിയെ രൂപപ്പെടുത്തുന്നത്. വ്യത്യസ്തമായ ആഹാര രീതികൊണ്ടും ആഹാരങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് നമ്മുടെ രാജ്യം. ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ ഭക്ഷണങ്ങളാണ് ഉള്ളത്. അതിൽ എടുത്ത് പറയേണ്ടതാണ് നാഗാലാന്‍ഡ്.

പുഴുവിനെയും ഒച്ചിനെയും ചിലപ്പോള്‍ പട്ടിയിറച്ചിയുമെല്ലാം കഴിക്കുന്ന നാഗാലാന്‍ഡ്. പലപ്പോഴും കൗതുകമാണ്. ഇപ്പോഴിതാ നാഗാലാന്‍ഡിന്‍റെ ഭക്ഷണ വൈവിധ്യം പരിചയപ്പെടുത്തുകയാണ് മന്ത്രി ടെംജെൻ ഇംന അലോങ്ങ്. നാഗാലാന്‍ഡിന്‍റെ ടൂറിസം മന്ത്രിയായ ടെംജെൻ അവിടെയുള്ള മാര്‍ക്കറ്റില്‍ പോയി എടുത്ത വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റാണ്. 

കൊഹിമയിലെ പ്രാദേശിക വിപണികളിലൂടെ കാഴ്ചക്കാരെ കൊണ്ടുപോകുന്നതാണ് ടെംജെന്‍റെ വിഡിയോ. പുതിയ പേരക്ക, ഇലക്കറികൾ മുതൽ ജീവനുള്ള ഒച്ചുകൾ, തവളകൾ, ഗിനി പന്നികള്‍, പട്ടുനൂൽപ്പുഴു ലാർവകൾ വരെ അദ്ദേഹത്തിന്‍റെ വ്ലോഗില്‍ കാണാനാകും. 

എന്നാല്‍ നാഗാലാന്‍ഡിനെ കുറിച്ചുള്ള തെറ്റിദ്ധാരണയും അദ്ദേഹം വിഡിയോയിലൂടെ മാറ്റുന്നുണ്ട്. സംസ്ഥാനത്ത് മാംസാഹാരം മാത്രമല്ല ഉള്ളതെന്നും വെജിറ്റേറിയന്‍സിനും ധാരാളം ഓപ്ഷനുകളുണ്ടെന്നും അദ്ദേഹം പറയുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗത്തുള്ള സഞ്ചാരികളെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് ടെംജെൻ ഇംന അലോങ്ങിന്‍റെ വ്ലോഗ് അവസാനിക്കുന്നത്. 

ENGLISH SUMMARY:

Nagaland Tourism Minister Temjen Imna Along has captivated social media users with a viral vlog showcasing the rich culinary diversity of Kohima's local markets. The engaging video takes viewers through a wide array of regional delicacies, ranging from fresh guavas and leafy greens to live snails, frogs, guinea pigs, and silkworm larvae. Addressing common misconceptions, the minister emphasized that Nagaland offers plenty of vegetarian options alongside its unique non-vegetarian fare. Concluding his market tour, Temjen Imna Along extended a warm invitation to tourists from across the country to visit Nagaland and experience its vibrant food culture.