musk-ambani

സ്റ്റാർലിങ്കിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇലോൺ മസ്ക് ഉന്നയിച്ച ആരോപണങ്ങൾക്ക്  മറുപടിയുമായി റിയലന്‍സ് . പ്രവര്‍ത്തിക്കുന്നത് നിയമം അനുസരിച്ചെന്നും  മല്‍സരം ഭയക്കുന്നില്ലെന്നും  സ്റ്റാര്‍ലിങ്കിന് സ്വാഗതമെന്നും റിലയന്‍സ് പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി . 

'പ്രിയപ്പെട്ട പ്രധാനമന്ത്രി അംബാനി, ഇന്ത്യയുടെ യഥാർഥ ബോസ് നിങ്ങളാണെന്ന് തിരിച്ചറിയാത്തതിന് എന്റെ എളിയ ക്ഷമാപണം ദയവായി സ്വീകരിക്കുക. ഇന്ത്യയിലെ പ്രബുദ്ധരായ ജനങ്ങളെ നിങ്ങളുടെ കുത്തകാവകാശം ഉപയോഗിച്ച് ചൂഷണം ചെയ്യുന്നത് തുടരാൻ സ്വാഭാവികമായും നിങ്ങൾ ആഗ്രഹിക്കും. എങ്കിലും സ്റ്റാർ ലിങ്കിന് മത്സരരംഗത്ത് വരാൻ നിങ്ങൾ അനുവാദം നൽകുമോ?' എന്നായിരുന്നു  അംബാനിയെ വിമര്‍ശിച്ച് മസ്ക് എ്സില്‍ കുറിച്ചത്. 

ഇന്ത്യയിൽ ബിസിനസ്സ് നടത്തുന്ന വിദേശ, ആഭ്യന്തര സംരംഭങ്ങൾ ഏതായാലും അവയെല്ലാം രാജ്യത്തെ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കേണ്ടതുണ്ടെന്ന് റിലയൻസ് വ്യക്തമാക്കി. നിയമവ്യവസ്ഥയ്ക്ക് വിധേയമായിട്ടാണ് തങ്ങള്‍ ഉൾപ്പെടെയുള്ള  ഇന്ത്യയിലെ എല്ലാ സംരംഭങ്ങളും വളർന്നുവന്നിട്ടുള്ളത്.  ജിയോയുടെ സ്വന്തം സാറ്റലൈറ്റ് സേവനങ്ങളും നിലവിൽ ഔദ്യോഗിക അനുമതികൾക്കായി കാത്തിരിക്കുകയാണെന്ന് റിലയന്‍സ് ചൂണ്ടിക്കാണിച്ചു.

റിലയൻസിൽ, ഞങ്ങൾ ഒരിക്കലും മല്‍സരത്തെ ഭയപ്പെട്ടിട്ടില്ല. ഉപഭോക്താക്കൾക്ക് ആരാണ് മികച്ച സേവനം നൽകുന്നതെന്ന് തെളിയിക്കാനുള്ള യഥാർഥ പരീക്ഷണം മാത്രമായാണ്  മത്സരത്തെ കാണുന്നത്. 2016-ൽ ഒരു ഉപഭോക്താവ് പോലും ഇല്ലാതെ പുതിയൊരു കമ്പനിയായാണ് ജിയോ ഇന്ത്യയിലെ വലിയ ടെലികോം വിപണിയിലേക്ക് കടന്നുവന്നത്. വെറും പത്ത് വർഷത്തിനുള്ളിൽ  53 കോടിയിലധികം ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാനും ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഡാറ്റ ഇന്ത്യക്കാർക്ക് നൽകാനും ജിയോയ്ക്ക് സാധിച്ചു. സ്റ്റാർലിങ്ക്  ഉൾപ്പെടെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ രംഗത്തെ മത്സരത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. എന്നും റിലയന്‍സ് പങ്കുവച്ച കുറിപ്പില്‍  വ്യക്തമാക്കുന്നു.

ENGLISH SUMMARY:

Malayala Manorama Online News covers the latest response from Reliance regarding Elon Musk's allegations about Starlink's operations in India. The company emphasized that it operates according to Indian laws, welcomes fair competition, and is not afraid of rivals in the telecom sector.