Image Credit: Reuters

Image Credit: Reuters

  • 'കൊള്ളാം, ഭാവി പറക്കും കാറുകളിലാണ്' എന്ന് മസ്ക്

പറക്കും കാര്‍ പുറത്തിറക്കുമെന്ന് പറഞ്ഞ വാക്ക് ഇലോണ്‍ മസ്ക് പാലിച്ചു. പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് 'റോഡ്സ്റ്റര്‍ 2' ആണ് മസ്ക് 'പറപ്പിച്ച്' കാണിച്ചത്. സ്പേസ് എക്സിന്റെ ടെക്സസിന്റെ റോക്കറ്റ് ഡവലപ്മെന്‍റ് സെന്‍ററിലാണ് പറക്കും കാര്‍ പരീക്ഷണം നടത്തിയത്. ഇലക്ട്രിക് സൂപ്പര്‍കാര്‍ തലകീഴായി പലവട്ടം മറിഞ്ഞ് ആകാശത്തിലൂടെ ചീറിപ്പാഞ്ഞ് നിമിഷങ്ങള്‍ക്കകം സുരക്ഷിതമായി റോഡില്‍ ലാന്‍ഡ് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളും മസ്ക് എക്സില്‍ പങ്കുവച്ചു. 'കൊള്ളാം, അത് നടക്കും. ഭാവി പറക്കും കാറുകളിലാണ്' എന്നും മസ്ക് വിഡിയോ പങ്കുവച്ച് കുറിച്ചു.

പറക്കും കാറുകള്‍ ഇതാ യാഥാര്‍ഥ്യം എന്നായിരുന്നു ടെസ്​ലയുടെ വെഹിക്കിള്‍ എന്‍ജിനീയറിങ് വിപി ലാര്‍സ് മൊറാവി കുറിച്ചത്. ഒറ്റ സെക്കന്‍റില്‍ 60 കിലോമീറ്റര്‍ വേഗതയാര്‍ജിക്കാന്‍ പറക്കും കാറിന് കഴിയുമെന്ന് ടെസ്​ല വ്യക്തമാക്കി.

സ്പേസ്എക്സ് ത്രസ്റ്ററുകളാണ് ഈ പറക്കും കാര്‍ യാഥാര്‍ഥ്യമാക്കിയതെന്ന് ടെസ്​ല വിശദീകരിക്കുന്നു. കംപ്രസ് ചെയ്ത വായുവുമായി 10 ത്രസ്റ്ററുകളാണ് ബന്ധിപ്പിച്ചതെന്നും ഇതാണ് കാറിനെ മുകളിലേക്ക് ഉയര്‍ത്തുകയും തിരിയാന്‍ സഹായിക്കുകയും ചെയ്തതെന്നും മൊറാവി പറഞ്ഞതായി ടെക്​ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. എത്രത്തോളം കംപ്രസ്ഡ് ഗ്യാസുണ്ട് എന്നതിനെ ആശ്രയിച്ചാകും പറക്കുന്നതിന്‍റെ സമയം. 

2017ലാണ് പറക്കും കാര്‍ ടെസ്​ല പ്രഖ്യാപിച്ചതെങ്കിലും യാഥാര്‍ഥ്യമാവാന്‍ ഏകദേശം പത്തുവര്‍ഷത്തോളം വേണ്ടി വന്നു. 2020 ല്‍ പുറത്തിറക്കുമെന്നായിരുന്നു 2017ല്‍ ടെസ്​ലയുടെ വാഗ്ദാനം. നിലവില്‍ പറക്കുംകാര്‍ പുറത്തിറക്കിയെങ്കിലും 2028 ഓടെ മാത്രമേ ഇതിന്‍റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണം ആരംഭിക്കുകയുള്ളൂ. 

മൂന്ന് വേരിയന്‍റുകളിലാകും റോഡ്സ്റ്റര്‍ 2 നിരത്തിലിറങ്ങുക. പെര്‍ഫോമന്‍സ്, ത്രസ്റ്റ്, റോക്കറ്റ് എന്നിങ്ങനെയാണത്. പെര്‍ഫോമന്‍സ് എന്ന വേരിയന്റിലുള്ള കാറിനെ 'റോഡ് റെഡി' എന്നും ത്രസ്റ്റിനെ 'റേസ് റെഡി' എന്നും ടോപ് വേരിയന്റിനെ 'എയര്‍ റെഡി' എന്നുമാണ് ടെസ്​ല തന്നെ വിശേഷിപ്പിക്കുന്നത്. റോഡ്സ്റ്റര്‍ 2വിനായുള്ള റിസര്‍വേഷന്‍ ടെസ്​ല ആരംഭിച്ചുകഴിഞ്ഞു. പെര്‍ഫോമന്‍സിന് 50,000 ഡോളറും ത്രസ്റ്റിന് 250,000 ഡോളറുമാണ് റിസര്‍വ് ചെയ്യാനുള്ള നിരക്ക്. റോക്കറ്റ് മോഡലിന്റേത് പ്രഖ്യാപിച്ചിട്ടില്ല. 

ENGLISH SUMMARY:

Elon Musk has unveiled a demonstration of a flying Tesla Roadster 2 prototype at SpaceX's rocket development facility in Texas, reviving his decade-old vision of a car capable of flying. Videos shared by Musk on X reportedly show the electric supercar performing aerial manoeuvres before landing safely, with Tesla claiming it can reach 60 km/h in one second. According to reports, the concept uses 10 compressed-air thrusters connected to SpaceX technology to lift and manoeuvre the vehicle, while flight duration depends on the available compressed gas.

tesla-roadster-JPG

Google trending topic: tesla roadster