ബെംഗളൂരുവിൽ പബ്ബിലെ പൊലീസ് പരിശോധനയ്ക്കിടെ ഐഎഎസ് ഉദ്യോഗസ്ഥനും പൊലീസും തമ്മിൽ വാക്കേറ്റവും സംഘർഷവും. ആന്ധ്രാപ്രദേശ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥൻ വികാസ് മർമത്തിനെതിരെയും ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾക്കെതിരെയും ബെംഗളൂരു പൊലീസ് കേസെടുത്തു.
പബ്ബിൽ പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയത്. ഐഡി കാണിക്കാൻ ആവശ്യപ്പെട്ട പൊലീസിനോട് ഉദ്യോഗസ്ഥൻ തട്ടിക്കയറിയെന്നും പൊലീസ് ഇൻസ്പെക്ടറെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തെന്നുമാണ് ആരോപണം. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ വ്യാപക പ്രതിഷേധമുയര്ന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് ആരോപണം.