Neha Bora, a prominent student activist, fourth left, walks with others during a youth demonstration demanding the resignation of the country's election chief Gyanesh Kumar, in New Delhi, India, Sunday, Oct. 11, 2026. (AP Photo/Prabhat Mehrota)

Neha Bora, a prominent student activist, fourth left, walks with others during a youth demonstration demanding the resignation of the country's election chief Gyanesh Kumar, in New Delhi, India, Sunday, Oct. 11, 2026. (AP Photo/Prabhat Mehrota)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ‌ഞായറാഴ്ച നടത്തിയ സമരത്തിനിടെ ഐസ നേതാവ് നേഹ ബോറയെന്ന് കരുതി പൊലീസ് കസ്റ്റഡിയിലെടുത്തത് അപരയെ. കഴുത്തില്‍ സ്കാര്‍ഫണിഞ്ഞ്, കറുത്ത ഫ്രെയിനുള്ള കണ്ണടയും മാസ്കും വച്ച രൂപത്തിലും ഏകദേശം സാമ്യമുള്ള പെണ്‍കുട്ടിയെയാണ് ഡല്‍ഹി പൊലീസ് നേഹയെന്ന് കരുതി തൂക്കിയെടുത്തത്. നേഹ കസ്റ്റഡിയിലെന്ന് സന്ദേശവും കൈമാറിക്കഴിഞ്ഞപ്പോളതാ കൊണാട്ട്പ്ലേസില്‍ അതാ മറ്റൊരു നേഹ! ഇതോടെ  ആര്‍.കെ.ആശ്രമില്‍ നിന്ന് കസ്റ്റഡിയിലെടുത്തത് ആരെയാണെന്ന കാര്യത്തില്‍ ആശയക്കുഴപ്പമായി. 

നേഹയാവട്ടെ, 'നല്ലതു പോലെ നോക്കിക്കോ.. സമയവും സ്ഥലവും പറയാം' എന്ന് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുമിട്ടു. ഉച്ചയ്ക്ക് രണ്ടരയോടെ ആര്‍.കെ.ആശ്രമില്‍ കാണാമെന്നായിരുന്നു അടുത്ത പോസ്റ്റ്. 'വരാന്‍ വൈകല്ലേ, അവിടെ കാണാം' എന്നായിരുന്നു ട്വീറ്റ്.  ബാരിക്കേഡ് മറികടന്ന് കൊണാട്ട് പ്ലേസിലെത്തിയെന്ന് നേഹ വിഡിയോയും പോസ്റ്റ് ചെയ്തു.

നേഹമാര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോെട അപരയ്ക്കൊപ്പമുള്ള ചിത്രം നേഹ തന്നെ എക്സില്‍ പോസ്റ്റ് ചെയ്തു. 'രണ്ട് നേഹമാരുടെ കഥ, തന്ത്രമൊന്നുമല്ല, തികച്ചും യാദൃച്ഛികം' എന്നായിരുന്നു ട്വീറ്റ്. ഒടുവില്‍ യഥാര്‍ഥ നേഹയെ വിജയ് ചൗക്കില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ നേഹയെ ഡല്‍ഹി പൊലീസ് ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ വിമര്‍ശനവുമായി എത്തി.

ആയിരക്കണക്കിന് പൊലീസുകാരും നൂറുകണക്കിന് സിസിടിവികളും ഉള്ളപ്പോഴാണ് അപരയ്ക്ക് പിന്നാലെ പൊലീസ് ഓടുന്നത് എന്നും, ദിപ്കെയും സൗരവ് ദാസുമല്ല, ബിജെപിയുടെ തലവേദന നേഹയാണ്, വിപ്ലവകാരിയായ ഒരു പെണ്ണിനെ നിങ്ങളെങ്ങനെ തടയാനാണ് എന്നും ആളുകള്‍ കമന്‍റ് ചെയ്തിട്ടുണ്ട്. ഇന്നലെ ജന്തര്‍ മന്തറിലേക്ക് നടന്ന മാര്‍ച്ചില്‍ 200 ലേറെ പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരവധിപ്പേരെ പൊലീസ് വലിച്ചിഴയ്ക്കുകയും ചെയ്തു.

ENGLISH SUMMARY:

Delhi Police reportedly detained the wrong person during a protest demanding the resignation of Chief Election Commissioner Gyanesh Kumar, mistaking her for student leader Neha Bora. The woman, who allegedly resembled Bora in appearance, was detained near RK Ashram, even as the actual Neha Bora posted on social media that she was elsewhere in Delhi and challenged the police to identify her correctly. Bora later shared a photograph with the woman who had been mistakenly detained, describing the incident as a coincidence, before police eventually detained her at Vijay Chowk