Image: From the video,X, @neeraj662774

Image: Instagram,neeraj662774

TOPICS COVERED

  • വിമാനത്തിനുള്ളില്‍ ആഹാരം കൈമാറലും ബഹളവും. ക്രൂവിന്റെ നിര്‍ദേശം അവഗണിച്ച് യാത്രക്കാര്‍

ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ സഹയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ ആളുകള്‍ പെരുമാറിയതിന്‍റെ വിഡിയോ പങ്കുവച്ച് യാത്രക്കാരന്‍. തായ്‌ലൻഡിലെ ക്രാബിയിൽനിന്ന് ന്യൂഡൽഹിയിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനത്തിനുള്ളിലെ കാഴ്ചകളാണ് യാത്രക്കാരന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. വിഡിയോ കണ്ട് പ്രതികരണവുമായി ഒട്ടേറെപ്പേരാണ് എത്തുന്നത്.

Also Read:ഡൽഹി സ്തംഭിപ്പിക്കാൻ ഇന്നും ഇന്ത്യാസഖ്യമിറങ്ങും; എത്ര ബഹളമുണ്ടാക്കിയാലും തന്‍റെ പ്രവർത്തനങ്ങള്‍ തുടരുമെന്ന് മോദി

‘നീരജ് പ്രിയങ്ക ചൗധരി’ എന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താവാണ് വിഡിയോ പങ്കുവച്ചത്. മുന്‍സീറ്റുകളില്‍ ഇരുന്നവരാണ് തൊട്ടുപുറകിലും വശത്തുമായിരുന്ന കുടുംബാംഗങ്ങളുമായി ഉച്ചത്തില്‍ സംസാരിക്കുകയും വിമാനത്തില്‍ എഴുന്നേറ്റുനിന്ന് ഭക്ഷണം കൈമാറുകയും ചെയ്തത്. യാത്രക്കാരെ സീറ്റുകളില്‍ ഇരുത്താനായി ക്രൂ അംഗങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ നിര്‍ദേശങ്ങളൊന്നും യാത്രക്കാര്‍ കേട്ടമട്ടില്ല.

മോശം കാലാവസ്ഥയായതിനാല്‍ സീറ്റ് ബെല്‍റ്റ് സൈന്‍ ഓണ്‍ ആയ സമയത്തും യാത്രക്കാര്‍ എഴുന്നേറ്റു നടക്കുകയായിരുന്നുവെന്ന് ഉപയോക്താവ് പറയുന്നു. ജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍ അവരാരും നിര്‍ദേശങ്ങള്‍ ഗൗനിക്കുന്നില്ലെന്നായിരുന്നു മറുപടി. ഭക്ഷണം കഴിക്കുന്നതിലല്ല, മറിച്ച് ബഹളം വയ്ക്കുന്നതിനും സഹയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറുന്നതിലുമാണ് തങ്ങളുടെ പ്രതിഷേധമെന്ന് നീരജ് പറയുന്നു.

വിമാനത്തിലെ ക്രൂ അംഗങ്ങളുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പോലും കേള്‍ക്കാതെ യാത്രക്കാര്‍ സീറ്റുകളില്‍ നിന്നും എഴുന്നേല്‍ക്കുകയും ഒച്ചവയ്ക്കുകയും ആഹാര സാധനങ്ങള്‍ അടുത്ത സീറ്റുകളിലേക്ക് കൈമാറുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ കാണുമ്പോള്‍ ഇത് വിമാനമാണോ അതോ ലോക്കല്‍ ട്രെയിനാണോ എന്ന സംശയമുളവാക്കുന്നുണ്ടെന്നായിരുന്നു പലരുടെയും പരിഹാസരൂപേണയുള്ള കമന്റുകള്‍.

വി‍ഡിയോ വൈറലായതോടെ കടുത്ത പ്രതിഷേധമാണ് നെറ്റിസണ്‍സിന്‍റെ ഭാഗത്തുനിന്നും ഉയരുന്നത്. ഇത്തരത്തില്‍ മോശം പെരുമാറ്റം നടത്തുന്നവരെ ‘നോ ഫ്ലൈ ലിസ്റ്റില്‍’ ഉള്‍പ്പെടുത്തണമെന്നും വിമാനയാത്രകളില്‍ നിന്നും വിലക്കേര്‍പ്പെടുത്തണമെന്നും ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ സംഭവത്തില്‍ ഇതുവരെ ഇന്‍ഡിഗോ അധികൃതര്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

‘Flight or Local Train?’; Passengers Create Noise, Stand Up and Pass Food on IndiGo Flight:

A video shared by an IndiGo passenger shows fellow travellers allegedly creating a disturbance inside a flight from Krabi, Thailand, to New Delhi. Passengers were reportedly speaking loudly, standing up during the flight and passing food between seats despite crew instructions, including while the seat-belt sign was on due to bad weather. The passenger who posted the video said the issue was not with eating but with the noise and behaviour that disturbed fellow travellers. The video sparked criticism on social media, with several users calling for such passengers to be placed on a no-fly list, while IndiGo has not yet commented on the incident