കർണാടക മാഡ്യയിൽ ഭിക്ഷ യാചിച്ച് ജീവിച്ചിരുന്ന വയോധികയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് മുപ്പത് ലക്ഷം രൂപ. വയോധിക മരിച്ചതിന് പിന്നാലെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. മുപ്പതോളം ചാക്കുകളിലാണ് പണം സൂക്ഷിച്ചിരുന്നത്. വീട്ടിൽ വയോധിക ഒറ്റയ്ക്കായിരുന്നു താമസം . കണ്ടെത്തിയ പണത്തിൻ്റെ ഒരു ഭാഗം സമീപത്തെ ആരാധനാലയത്തിലേക്ക് സംഭാവന ചെയ്തു. ബാക്കി തുക പൊലീസ് സംരക്ഷിച്ചു വരികയാണ്.
കഴിഞ്ഞ ദിവസമാണ് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഹൂർ ഉന്നിസ മരിച്ചത്. മരണാന്തരച്ചടങ്ങുകളും മറ്റും നടത്താനായി നാട്ടുകാര്‍ വയോധികയുടെ വീട്ടില്‍ എത്തിയപ്പോഴാണ് ചാക്കുകളില്‍ കെട്ടിവച്ച നിലയില്‍ പണം കണ്ടെത്തുന്നത്. കൂടെ താമസിച്ചിരുന്ന സഹോദരി രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച ശേഷം ഇവര്‍ ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ഭിക്ഷാടനം നടത്തി ജീവിച്ചുവരുന്ന വയോധുകയുടെ െകയ്യില്‍ എങ്ങനെ ഇത്രയധികം പണം വന്നു എന്ന അല്‍ഭുതത്തിലാണ് പൊലീസും നാട്ടുകാരും.