കേരളത്തിലെ പ്രശസ്തമായ "ബാഹുബലി ദോശ" കഴിക്കാനുള്ള ആഗ്രഹം തുറന്നുപ്രകടിപ്പിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഭക്ഷണ വിതരണ കമ്പനികൾ അന്തർസംസ്ഥാന ഡ്രോൺ ഡെലിവറി സർവീസ് ആരംഭിക്കണമെന്നും അദ്ദേഹം തമാശയായി കുറിച്ചു. ഭക്ഷണത്തിന് വേണ്ടി മാത്രം യാത്ര ചെയ്യാൻ താൻ സാധാരണയായി ആരെയും പ്രോത്സാഹിപ്പിക്കാറില്ലെന്നും എന്നാൽ തന്റെ പേരക്കുട്ടി ഒരു കടുത്ത "ദോശ പ്രേമി" ആയതിനാൽ, ഞായറാഴ്ചത്തെ ഭക്ഷണത്തിനായി കുടുംബത്തെ മുഴുവൻ കേരളത്തിലേക്ക് 'ടെലിപോർട്ട്' ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. 

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം-കിളിമാനൂർ റോഡിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ വെജിറ്റേറിയൻ റെസ്റ്റോറന്റായ 'ചട്ണി മാമി'യിലെ ദോശയെക്കുറിച്ചാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.

'ഒരു പാചകാനുഭവത്തിനായി മാത്രം സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ഞാൻ ശുപാർശ ചെയ്യാറില്ല. ഒരുപക്ഷേ ഇത് എന്റെ ചെറുമകൻ സന്ദർശിക്കുന്നതുകൊണ്ടും അവൻ ഒരു ദോശ ആരാധകനായതിനാലുമാകാം. പക്ഷെ പറയാതിരിക്കാൻ സാധിക്കില്ല. ഈ ഞായറാഴ്ചത്തെ ഭക്ഷണം ഒന്നിച്ചുകഴിക്കുന്നതിന് വേണ്ടി കുടുംബത്തെ 'ചട്ട്ണി മാമി'യിലേക്ക് ടെലിപോർട്ട് ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്. അല്ലെങ്കിൽ സ്വിഗ്ഗിയോ സൊമാറ്റോയോ ഒരു അന്തർ സംസ്ഥാന ഡ്രോൺ ഡെലിവറി സേവനം ആരംഭിക്കണം. എനിക്കറിയാം ദോശ തണുത്തുപോകുമെന്ന് പക്ഷെ, ആർക്കറിയാം,' മഹീന്ദ്ര കുറിച്ചു. 

ENGLISH SUMMARY:

Mahindra Group Chairman Anand Mahindra has expressed a humorous desire to "teleport" his entire family to Kerala after coming across the viral "Bahubali Dosa" from the popular vegetarian restaurant Chutney Mami, located on the Kazhakoottam-Kilimanoor road in Thiruvananthapuram. Taking to X (formerly Twitter), Mahindra noted that while he usually doesn't encourage traveling solely for culinary experiences, his grandson's profound love for dosas prompted him to wish for an inter-state drone delivery service from Swiggy or Zomato, acknowledging with a laugh that the dosa might get cold by the time it arrives.