negeswari-death

TOPICS COVERED

  • അവധി നല്‍കാതെ ജോലിസ്ഥലത്ത് പീഡനം. യുവതി ജീവനൊടുക്കി

ജോലിസ്ഥലത്തെ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുള്ള കടുത്ത മാനസിക പീഡനമാണ് ഈ കടുത്ത തീരുമാനത്തിനു കാരണമെന്ന്എഴുതിവച്ചാണ് നാഗേശ്വരിയെന്ന യുവതി ജീവനൊടുക്കിയത്.

Also Read: ഡേറ്റിങ് ആപ്പിലൂടെ അടുക്കും, പുരുഷന്‍മാരുടെ രഹസ്യദൃശ്യങ്ങള്‍ ക്യാമറയിലാക്കും; കോടികള്‍ തട്ടി യുവതി

ഹിനകലില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയില്‍ ഉൽപ്പന്നങ്ങളുടെ പ്രൊമോട്ടറായി ജോലി ചെയ്യുകയായിരുന്നു നാഗേശ്വരി. പിപിഎംഎസ് ഏജന്‍സി വഴിയാണ്  നാഗേശ്വരി ജോലിയില്‍ പ്രവേശിച്ചിരുന്നത്. നാലുമാസമായി പ്രതിവാര അവധി പോലും നാഗേശ്വരിക്ക് നല്‍കിയിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. അതേസമയം എമര്‍ജന്‍സി അവധികള്‍ നല്‍കാനും ഉന്നത ഉദ്യോഗസ്ഥര്‍ തയാറായില്ലെന്ന് പൊലീസിനു മൊഴി നല്‍കി. 

Also Read: ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ സമയമായോ? 'ഗ്രേസ് പിരീഡ്' തിരിച്ചെത്തുന്നു; ഓഗസ്റ്റ് 15 മുതൽ മാറ്റം

ചെറിയ കാര്യങ്ങളില്‍ പോലും നിരന്തരം വേട്ടയാടപ്പെട്ടെന്നും ചോദ്യം ചെയ്തപ്പോള്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടെന്നും നാഗേശ്വരിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.  കഴിഞ്ഞ 15 ദിവസമായി നാഗേശ്വരി കടുത്ത മാനസിക ബുദ്ധിമുട്ടിലായിരുന്നുവെന്നും ജോലിസ്ഥലത്തെ പീഡനത്തെക്കുറിച്ച് തങ്ങളോട് പറഞ്ഞിരുന്നുവെന്നും അമ്മ രത്നമ്മ പറയുന്നു. 

‘എന്റെ മകൾക്ക് കടുത്ത മാനസിക പീഡനമാണ് നേരിടേണ്ടി വന്നത്. ചെറിയ കാര്യങ്ങളിൽ പോലും അവർ അവളെ ബുദ്ധിമുട്ടിച്ചു. ഡോളി എന്ന് പേരുള്ള ഒരു സൂപ്പർവൈസറുടെ പേര് അവൾ ആത്മഹത്യാക്കുറിപ്പിൽ എഴുതിവെച്ചിട്ടുണ്ട്. എന്റെ മകൾക്ക് നീതി ലഭിക്കണം, ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണം’– രത്നമ്മ ആവശ്യപ്പെടുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Workplace Harassment Tragedies: Young Promoter Dies by Suicide After Job Termination in Hennur:

A young woman named Nageswari died by suicide following severe mental harassment and pressure from senior management at her workplace.