1989ല്‍ ഇന്ത്യയില്‍ നിന്ന് ഏറെ അകലെയൊന്നുമല്ലാത്ത ചൈനയിലെ ടിയാന്മെന്നിലെ കനത്ത പ്രതിഷേധം. വരിയായി മുന്നോട്ടുനീങ്ങുന്ന നാല് യുദ്ധടാങ്കുകള്‍ക്ക് മുന്നില്‍ അക്ഷോഭ്യനായി നില്‍ക്കുന്ന വെള്ള ഷര്‍ട്ടിട്ട ചെറുപ്പക്കാരന്‍. പേരറിയില്ലെങ്കിലും ഇന്നും മായാത്ത വിപ്ലവ സ്മരണകളിലൊന്നാണ്. ഇന്ന് സ്വതന്ത്ര ഇന്ത്യ കണ്ട സമാനതകളില്ലാത്ത പ്രതിഷേധത്തിലാണ് യുവത്വം. ടിയാന്മെന്നില്‍ കണ്ടതിന് സമാനമായ ഒരു കാഴ്ചക്ക് ഇവിടെ സാക്ഷിയായത് മുംബൈ തെരുവുകളാണ്. മുന്നോട്ട് നീങ്ങുന്ന പൊലീസ് വാഹനം തടയുന്ന കൂസലില്ലാത്ത 26കാരി. ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ വിദ്യാര്‍ഥി പ്രതിഷേധങ്ങളിലെ പ്രതീകമാവുകയാണ് 27കാരിയായ മുംബൈ മോഡല്‍ റിയ ആഹിര്‍. 

കഴിഞ്ഞ ദിവസം ശിവാജി പാര്‍ക്കില്‍ കനത്ത മഴയിലും പ്രതിഷേധം തുടര്‍ന്നവരെ കുത്തിനിറച്ച് കൊണ്ടുപോകുന്ന പൊലീസ് വാനിന് മുന്നിലാണ് റിയ കൈകള്‍ വിടര്‍ത്തി നിന്നത്. പിന്നാലെ മുംബൈ പൊലീസുമായി കനത്ത വാഗ്വാദവും ഏറ്റുമുട്ടലും. ഒടുവില്‍ മുട്ടുമടക്കേണ്ടി വന്ന പൊലീസ് അല്‍പ്പനേരം മുന്നോട്ടുപോയശേഷം പ്രതിഷേധക്കാരെ വിട്ടയക്കാമെന്നായി. എന്നാല്‍ ഉടന്‍ വിട്ടയക്കണമെന്ന നിലപാടില്‍ നിന്ന് ദിയ പിന്നോട്ട് പോയില്ല. വാനിന് മുന്നില്‍ നിന്ന് ഒരടി മാറാന്‍ പോലും റിയ വിസമ്മതിച്ചതോടെ വഴങ്ങാതെ പൊലീസിന് നിവൃത്തിയില്ലെന്നായി. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ വിട്ടയച്ചു. 

പൗരയെന്ന നിലയില്‍ ഇടപേടേണ്ടത് തന്റെ കടമയാണെന്നാണ് റിയയുടെ പ്രതികരണം. ഉള്ളില്‍ ഭയമുണ്ടെങ്കിലും ചെയ്തത് ശരിയാണെന്ന ബോധ്യം ഉള്ളില്‍ ഉണ്ടായിരുന്നെന്നും റിയ പറഞ്ഞു. വിദ്യാര്‍ഥി പ്രതിഷേധം രാജ്യമെങ്ങും വ്യാപിക്കുമ്പോള്‍ നീറ്റ് പ്രതിഷേധത്തിന്റെ പ്രതീകമാവുകയാണ് റിയ. റിയക്ക് പിന്തുണ അറിയിച്ച് താരങ്ങളും സാമൂഹിക പ്രവര്‍ത്തകരും എഴുത്തുകാരും അടക്കം നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു. 

 

ENGLISH SUMMARY:

NEET protest India is gaining momentum with a fearless young woman in Mumbai embodying the spirit of youth activism, reminiscent of the Tiananmen Square incident. This protest highlights the urgent need for transparency and fairness in educational examinations.