കൊൽക്കത്തയിലെത്തിയ ഓസ്‌ട്രേലിയൻ വിനോദസഞ്ചാരിക്ക് ഇന്ത്യൻ യുവാവിൽ നിന്നുമുണ്ടായ ദുരനുഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മാർക്കോ റോമസ് എന്ന വിദേശി തനിക്ക് സംഭവിച്ച മോശം അനുഭവം വിഡിയോയായി പങ്കുവെച്ചതിന് പിന്നാലെയാണ് ചർച്ചയായത്.
'എന്തുകൊണ്ടാണ് ഇന്ത്യൻ യുവാക്കൾക്ക് എപ്പോഴും ചുംബനം വേണ്ടത്?' എന്ന ക്യാപ്ഷനോടെയാണ് മാർക്കോ വിഡിയോ പോസ്റ്റ് ചെയ്‍തത്. ഒരു യുവാവ് വിനോദസഞ്ചാരിയുടെ കൈയിൽ പിടിക്കുകയും കവിളിൽ ചുംബിക്കാൻ ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം. എനിക്ക് ഒരു ഉമ്മ തരൂ എന്ന്നിരവധി തവണ യുവാവ് ആവശ്യപ്പെടുന്നുണ്ട്. താനൊരു ഗേ അല്ലെന്നും ചുംബിക്കാൻ പറ്റില്ലെന്നും മാർക്കോ റോമസ് പറഞ്ഞിട്ടും യുവാവ് വീണ്ടും ശല്ല്യപ്പെടുത്തുകയായിരുന്നു.
യുവാവിനൊപ്പമുള്ള കൂട്ടുകാരും അവനെ പ്രോത്സാഹിപ്പിച്ചു. 'എന്നെക്കാൾ പ്രായം കുറഞ്ഞവരിൽ നിന്നുപോലും പീഡനം നേരിടേണ്ടി വരുന്നു' എന്നാണ് മാർക്കോ റോമസ് വിഡിയോയിൽ പറയുന്നത്. വിഡിയോയിലെ പെരുമാറ്റം അംഗീകരിക്കാൻ കഴിയാത്തതാണെന്നും ഭൂരിഭാഗം ഇന്ത്യക്കാരുടേയും സ്വഭാവം ഇങ്ങനെയല്ലെന്നും കമന്റുകളുണ്ട്.
'ഈ ചെറുപ്പാക്കരെ ഒരു പാഠം പഠിപ്പിക്കൂ' എന്ന് ഒരാൾ കൊൽത്തത്ത പൊലീസിനെ ടാഗ് ചെയ്ത് കമന്റ് ചെയ്തിട്ടുണ്ട്. വിനോദസഞ്ചാരിയെ വിമർശിച്ചും കമന്റുകളുണ്ട്. അതേസമയം ഇന്ത്യയിലെ നല്ല സ്ഥലങ്ങളിലേക്ക് പോകുന്നതിന് പകരം കൂടുതൽ വ്യൂ കിട്ടാൻവേണ്ടി മനഃപൂർവ്വം ഇത്തരം മോശം സ്ഥലങ്ങൾ തിരഞ്ഞെടുക്കുകയാണെന്നും ആളുകൾ കമന്റ് ചെയ്തു.