dk-sivakumar

TOPICS COVERED

കര്‍ണാടക മുഖ്യമന്ത്രിയായ ആഘോഷത്തിനിടെ അണികള്‍ക്കിടയിലേക്ക് ആപ്പിളെറിഞ്ഞ ഡി.കെ.ശിവകുമാറിന്‍റെ വിഡിയോ വൈറലാവുകയാണ്. ഇതിനിത്ര പ്രത്യേകതയെന്താണെന്ന് ചിലരെങ്കിലും ആലോചിക്കാം. ആവേശം മൂത്ത് കടിച്ച ആപ്പിളാണ് ശികുമാര്‍ അണികള്‍ക്കിടയിലേക്ക് എറിഞ്ഞത്. 

സ്വന്തം മണ്ഡലമായ കനകപുര മണ്ഡലത്തിലെ ഹാരോഹള്ളിയിൽ നടന്ന ഒരു റാലിക്കിടെയാണ് സംഭവം. നൂറുകണക്കിന് ആപ്പിളുകള്‍ ഉപയോഗിച്ച ഭീമാകാരന്‍ മലയുമായാണ് അണികള്‍ ഡികെയെ സ്വീകരിച്ചത്. വലിയ ഹൈഡ്രോളിക് ക്രെയിനുകൾ ഉപയോഗിച്ചാണ് ഇത് മുഖ്യമന്ത്രിക്കരികിലേക്ക് എത്തിച്ചത്. ഇതോടെ ആവേശം കേറിയ ഡികെ മാലയില്‍ നിന്നും ആപ്പിളുകള്‍ പറിച്ചെടുത്ത് കടിച്ചിട്ട് അണികള്‍ക്ക് നേരെ എറിയുകയായിരുന്നു. ഇത് ചാടിപ്പിടിക്കാന്‍ അണികളും തിക്കിതിരക്കി. സമൂഹമാധ്യമങ്ങളില്‍ ഡികെയുടെ പ്രവര്‍ത്തിക്കെതിരെ വിമര്‍ശനം ശക്തമാവുകയാണ്. 

ജൂണ്‍ മൂന്നിനാണ് ഡി.കെ.ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതി‍ജ്ഞ ചെയ്തത്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചതിനെ തുടർന്നാണ് ഈ നേതൃമാറ്റം. ഡോ. ജി. പരമേശ്വര കർണാടകയുടെ പുതിയ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർക്ക് പുറമെ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ENGLISH SUMMARY:

DK Shivakumar, the Karnataka Chief Minister, has gone viral for throwing an apple during a celebratory event in his constituency. The incident occurred during a rally where supporters welcomed him with a massive apple structure, leading to his enthusiastic act of biting and throwing an apple towards the crowd, which has sparked online criticism.