Bengaluru, Jun 03 (ANI): Newly sworn-in Karnataka Chief Minister DK Shivakumar speaks at the Karnataka Pradesh Congress Committee office, in Bengaluru on Wednesday. (ANI Video Grab)

Bengaluru, Jun 03 (ANI): Newly sworn-in Karnataka Chief Minister DK Shivakumar speaks at the Karnataka Pradesh Congress Committee office, in Bengaluru on Wednesday. (ANI Video Grab)

കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡി.കെ.ശിവകുമാര്‍. 'യുവാക്കളുടെ കാല'മാണ് ഇനി സംസ്ഥാനത്തെന്ന് യുവജന ശാക്തീകരണ പദ്ധതികള്‍ പ്രഖ്യാപിച്ച് ഡി.കെ. പറഞ്ഞു. കര്‍ണാടകയ്ക്കായി പ്രത്യേക ആറിന ക്ഷേമ പദ്ധതികളാണ് താന്‍ നടപ്പിലാക്കുകയെന്നും അദ്ദേഹം വെളിപ്പെടുത്തി. ആദ്യമന്ത്രിസഭാ യോഗത്തിന് ശേഷമാണ് എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡി.കെ. സൗജന്യ യാത്ര പ്രഖ്യാപിച്ചത്. 'കര്‍ണാടകയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചപ്പോഴെല്ലാം പെണ്‍കുട്ടികള്‍ക്ക് മാത്രമെന്താ സൗജന്യ യാത്രയെന്ന് ആണ്‍കുട്ടികള്‍ സങ്കടം പറഞ്ഞിട്ടുണ്ട്. ഇതാ ബസുകളില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും യാത്ര ഫ്രീയാക്കുകയാണ്' എന്നായിരുന്നു ഡികെയുടെ പ്രഖ്യാപനം. ആഡംബര ബസുകളൊഴികെ എല്ലാ ബസിലും വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. ഇതിനായി പ്രത്യേക പാസിന് അപേക്ഷിക്കണം. ഇതുകൊണ്ട് ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയപ്പോള്‍ 'നമ്മുടെ മക്കളാണ്, അവരുടെ യാത്രയ്ക്ക് എത്ര കോടി ചെലവായാലും നമ്മളത് ചെയ്യും. ഇത് ഡി.കെ.യുടെ സര്‍ക്കാരാണ്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സ്വകാര്യ എംപ്ലോയ്മെന്‍റ്  എക്സ്ചേഞ്ചുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 56,000 പോസ്റ്റുകളിലേക്ക് ഉടന്‍ റിക്രൂട്ട്മെന്‍റ് നടത്തുമെന്നും തൊഴിലില്ലായ്മ പരിഹരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ണാടകയിലെമ്പാടുമായി 10,000 'ഭാരത് ജോഡോ' യൂത്ത് ക്ലബുകള്‍ രൂപീകരിക്കുമെന്നും ഇത് സ്വപ്ന പദ്ധതിയാണെന്നും ഡി.കെ. പ്രഖ്യാപിച്ചു. ഗ്രാമങ്ങളില്‍ പഞ്ചായത്ത് തലത്തിലും നഗരമേഖലകളില്‍ വാര്‍ഡ് തലത്തിലുമാകും ഇതിന്‍റെ പ്രവര്‍ത്തനം. ഓരോ ക്ലബിലും 150 മുതല്‍ 200 വരെ അംഗങ്ങളുണ്ടാകുമെന്നും ഇവര്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ ഗ്രാന്‍റായി അനുവദിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. കായിക, സാംസ്കാരിക പരിപാടികള്‍ക്കും നേതൃത്വ പരിശീലന പരിപാടികള്‍ക്കും, യുവാക്കളിലെ പ്രതിഭകളെ കണ്ടെത്തുന്നതിനുമാകും ഈ ക്ലബുകള്‍ പ്രവര്‍ത്തിക്കുക. 1000 കോടിയാണ് ഇതിനായി വകയിരുത്തുന്നത്. 

ബെംഗളൂരുവിലെ റോഡുകള്‍ മെച്ചപ്പെടുത്താനായി 2000 കോടി രൂപയും അനുവദിച്ചു. നിലവിലെ പദ്ധതികളില്‍ ഉള്‍പ്പെടാത്ത റോഡുകളുടെ വികസനത്തിനാകും ആ തുക ചെലവഴിക്കുക. നാല് മാസം കൊണ്ട് റോഡുകളുടെ ടാറിങ് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 

കര്‍ഷകരാണ് കര്‍ണാടകയുടെ നട്ടെല്ലെന്നും അവരുടെ പ്രശ്നം പരിഹരിക്കുന്നതിനാകും തന്‍റെ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുകയെന്നും ഡി.കെ. പറഞ്ഞു. കൃഷി ചെയ്ത് ജീവിക്കാനാവാത്ത സാഹചര്യത്തെ തുടര്‍ന്ന് കര്‍ഷകര്‍ നഗരങ്ങളിലേക്ക് ചേക്കേറുന്നത് തടയാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കുമെന്നും ഹോര്‍ട്ടി കള്‍ച്ചറും ഡെയറി ഫാമിങും കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും സര്‍ക്കാര്‍ തീരുമാനത്തില്‍ പറയുന്നു. 

ENGLISH SUMMARY:

Hours after taking oath as the 34th Chief Minister of Karnataka, D.K. Shivakumar chaired his maiden Cabinet meeting and unveiled a series of historic, youth-centric welfare schemes. Ushering in what he termed the "Yuva Yuga" (Youth Era), the Chief Minister announced free bus passes for all school, college, and postgraduate students across state-run non-luxury buses. To effectively tackle regional unemployment, the new administration committed to filling 56,000 vacant government posts and establishing a dedicated private sector employment exchange portal within a month. Furthermore, the government approved the formation of 10,000 Bharat Jodo Youth Clubs at the panchayat and ward levels, backing each with a ten-lakh-rupee operational grant to foster local leadership and sports talents. Additionally, Shivakumar greenlit a substantial two-thousand-crore package for Bengaluru road infrastructure alongside strategic economic measures aimed at stopping rural farmer migration to urban centers.