ഗുജറാത്തിലെ ഭജൻ ഗായകൻ കവിരാജ് ജിഗ്നേഷിനെ ചാക്കുകണക്കിന് നോട്ടുകെട്ടുകള്‍ കൊണ്ട് മൂടി ആരാധകര്‍. ജുനഗഡില്‍ നടന്ന സംഗീത പരിപാടിക്കെടെയാണ് കവിരാജ് ജിഗ്നേഷിനെ ജനങ്ങള്‍ കറൻസി നോട്ടുകളാല്‍ മൂടിയത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.  

കവിരാജ് ജിഗ്നേഷിന്‍റെ പരമ്പരാഗത ഡെയ്‌റോ പ്രകടനത്തിനിടെയാണ് ഭക്തർ വേദിയിലേക്ക് ഇരച്ചുകയറിയതും നാടകീയ രംഗങ്ങളുണ്ടായതും.  കറൻസി നോട്ടുകൾ അദ്ദേഹത്തിന്‍റെ മുകളിലേക്ക് തലവഴി തട്ടിയിടുകയായിരുന്നു. ഈ ദൃശ്യങ്ങൾ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ചാക്കുകണക്കിന് നോട്ടുകളാണ് കവിരാജ് ജിഗ്നേഷിന്‍റെ നേർക്ക് ജനങ്ങള്‍ എറിഞ്ഞത്. പാടാനാവാത്ത തരത്തില്‍ തല പോലും നോട്ടുകളാല്‍ മൂടുന്നതും ദൃശ്യത്തില്‍ കാണാം. 

മാലിയ ഹാറ്റിനയില്‍ ഭഗവദ് ജ്ഞാനയാഗവുമായി ബന്ധപ്പെട്ട മതപരമായ ആഘോഷത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആളുകൾ ചാക്കിൽ നിന്നും പണം വാരി ഗായകന്‍റെ തലവഴി ചൊരിഞ്ഞതോടെ, കവിരാജ് ജിഗ്നേഷ് ദേഹത്തെ കറൻസി നോട്ടുകൾ തട്ടി മാറ്റിയ ശേഷം പാടുന്നതും വീഡിയോയിൽ കാണാം. 

ഡെയ്‌റോ ഭക്തി ഗാനങ്ങള്‍ ഗുജറാത്തിലെ നാടോടി സംസ്കാരത്തിൽ ഭാഗമാണ്. ഇത്തരം പരിപാടികളില്‍, ഗായകന്‍റെ നേർക്ക് പണം എറിയുന്നത് സ്വാഭാവികമാണ്. 

ENGLISH SUMMARY:

Bhajan singer Kaviraj Jignesh was showered with sacks of currency notes by fans during a music program in Junagadh, Gujarat. This dramatic incident, where devotees surged onto the stage and threw money, has gone viral on social media.