തമിഴ്നാട് മുഖമന്ത്രിയായി വിജയ് സത്യപ്രതി‍ജ്ഞ ചെയ്യുന്ന വേദിയില്‍ താരമായി തൃഷ. നീല പട്ടുസാരിയുടുത്തെത്തിയ തൃഷ സത്യപ്രതി‍ജ്‍ഞാ വേദിയിലെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. വിജയ് ഒഴിയുന്ന മണ്ഡലത്തില്‍ തൃഷ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് നിര്‍ണായക ചടങ്ങിലേക്ക് തൃഷയും എത്തിയിരിക്കുന്നത്. വിജയ്​യുടെ മാതാപിതാക്കളും ചടങ്ങിനെത്തിയിട്ടുണ്ട്. 

സിനിമയിലെ സൂപ്പര്‍ നായകന്‍ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത് ഒരു സിനിമയുടെ ആന്‍റിക്ലൈമാക്സ് എന്നതുപോലെ അപ്രതീക്ഷിത സംഭവവികാസങ്ങള്‍ക്കൊടുവിലാണ്. ഇതിന് ആക്കം കൂട്ടിയിരിക്കുകയാണ് തൃഷയുടെ സാന്നിധ്യവും. തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കിടയില്‍ തൃഷ– വിജയ് ബന്ധവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിജയ്​യുടെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ വിവാഹേതരബന്ധമെന്ന ആരോപണം തൃഷയെ ഉദ്ദേശിച്ചാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് താരത്തോട് അടുത്ത വൃത്തങ്ങള്‍ തള്ളിയിരുന്നു. 

തമിഴ്നാട് വോട്ടെടുപ്പില്‍ ടിവികെ തരംഗം സൃഷ്ടിച്ച് വന്‍ വിജയം നേടിയതിന് തൃഷ വിജയ്​യുടെ വീട്ടിലെത്തി നേരിട്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു. തൃഷയുടെ പിറന്നാള്‍ ദിനത്തില്‍ കൂടിയാണ് തമിഴകത്ത് വോട്ടെണ്ണല്‍ നടന്നത്. തുടര്‍ന്ന് തൃഷക്കൊപ്പെം പരോക്ഷമായി വിജയ്​യേയും തിരഞ്ഞെടുപ്പുവിജയത്തേയും സാമ്യപ്പെടുത്തി പ്രമുഖതാരങ്ങളുള്‍പ്പെടെ ആശംസ അറിയിച്ചിരുന്നു. 

ഇന്നലെ വൈകിട്ട് നാലരയോടെ VCK യും പിന്തുണക്കത്ത് നൽകിയതോടെ ആണ് ദിവസങ്ങളായി നീണ്ടു നിന്ന അനിശ്ചിതത്വത്തിന് അവസാനമായത്. വിജയ്ക്ക് ഒപ്പം 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കും. 5000 പേർക്ക് മാത്രമാണ് പ്രവേശനം. രാഹുൽ ഗാന്ധി പങ്കെടുക്കും. 13 നകം വിശ്വാസ വോട്ടെടുപ്പ് നടത്തണം. 

 

ENGLISH SUMMARY:

Tamil Nadu CM Vijay's oath ceremony became a spectacle with the prominent presence of actress Trisha, fueling speculation about her potential political entry. The event, attended by Vijay's parents and other dignitaries, added a cinematic flair to the political proceedings.