interview-talk

TOPICS COVERED

ഇന്‍റര്‍വ്യൂ അറ്റന്‍ഡ് ചെയ്തിട്ടുണ്ടോ? ഏതൊക്കെ ചോദ്യങ്ങളാണ് ചോദിക്കുക, എന്തെല്ലാമാണ് കൊണ്ടുപോകേണ്ടത്, എങ്ങനെയാണ് പെരുമാറേണ്ടത് എന്നെല്ലാം ആശങ്കയായിരിക്കും. ഇന്‍റര്‍വ്യൂവില്‍ നിന്ന് ഇറങ്ങുമ്പോള്‍ മോശമാണെങ്കില്‍ ഇയാളെന്തിനാ ഇങ്ങനെ ചോദിച്ചത്, ചെ ഞാനെന്ത് മണ്ടത്തരമാ കാട്ടിയത്, എനിക്ക് ഇത് കിട്ടും എന്നുള്ള ചിന്തകളെന്തെങ്കിലുമാകും. എന്നാല്‍ ഇത്തരം ആശങ്കകളൊന്നുമില്ലാതെ ഒരിന്‍റര്‍വ്യൂവിന് പോയാലോ. 

ബെംഗളൂരുവിലെ ഈസ്മൈ എക്സ്പോ എന്ന സ്ഥാപനമാണ് റെസ്യൂമെ പോലുമില്ലാതെ ആളുകളെ ജോലിക്കെടുക്കുന്നത്. ഏറെ വിചിത്രമെങ്കിലും തന്‍റെ തീരുമാനം കൊണ്ട് ഒരേ സമയം വിമര്‍ശനവും പ്രശംസയും ഒരുപോലെ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് കമ്പനി ഉപജ്ഞാതാവ് വിക്രമാദിത്യ ശുക്ല. 

10 അല്ലെങ്കില്‍ 15. അത്ര മിനുറ്റ് മാത്രമേയുണ്ടാവുകയുള്ളു ശുക്ലയുടെ ഇന്‍ര്‍വ്യൂവിന്. റെസ്യുമേ കൊണ്ടുവന്നാല്‍ അത് വേണ്ട എന്ന പറയും. തുടര്‍ന്ന് മുഖാമുഖമിരിക്കുന്ന ഇന്‍റര്‍വ്യൂവറും ഇന്‍റര്‍വ്യൂവിയും. തുടര്‍ന്ന് ഇന്‍റര്‍വ്യൂ ആരംഭിക്കുകയായി. പേരും ക്വാളിഫിക്കേഷനും ചോദിച്ചുതുടങ്ങുന്ന ഇന്‍റര്‍വ്യൂവില്‍ പിന്നീട് സംസാരമാണ്. സാധാരണ രണ്ട് അപരിചിതന്‍മാര്‍ പരസ്പരം സംസാരിക്കുന്ന രീതിയില്‍. ഇത് 15 മിനിറ്റുകളോളം നീളും. തുടര്‍ന്ന് ഇന്‍റര്‍വ്യൂ അവസാനിക്കുകയായി. പങ്കെടുത്തയാള്‍ ആശങ്കയോടെ മടങ്ങിപ്പോകും. സംസാരിച്ച ആളെ ഇഷ്ടമായെങ്കില്‍ ജോലിക്കെടുക്കും. അയാള്‍ കുറവ് ക്വോളിഫൈഡ് ആണെങ്കില്‍ പോലും. 

താന്‍ ഇതുവരെയും ഒരാളെ റെസ്യൂമെ നോക്കി ജോലിക്കെടുത്തിട്ടില്ല, തന്‍റെ ഇന്‍റര്‍വ്യൂവിന് ഒരു ഘടനയുമില്ല, ‘ജസ്റ്റ് എ കാഷ്വല്‍ കോണ്‍വര്‍സേഷന്‍’ എന്നതാണ് തന്‍റെ രീതി, താനുമായി സംസാരിക്കുമ്പാള്‍ തന്‍റെ മുന്നിലുള്ള ആളുടെ എനര്‍ജിയുമായി തനിക്കും തന്‍റെ സ്ഥാപനത്തിും ഒത്തുപോകാനാകുമോ എന്ന് നിരീക്ഷിക്കും. അങ്ങനെ തോന്നുകയാണെങ്കില്‍ താന്‍ അയാളെ ജോലിക്കെടുക്കും എന്നാണ് ശുക്ല തന്‍റെ വ്യത്യസ്ത രീതിയെക്കുറിച്ച് പറയുന്നത്. 

എന്നാല്‍ ജസ്റ്റ് സംസാരിച്ചാല്‍ ഒരാളെക്കുറിച്ച് എന്താണ് മനസിലാക്കാന്‍ സാധിക്കുക. ജോലിക്ക് എടുക്കുന്നയാള്‍ ആ ജോലി ചെയ്യാന്‍ പ്രാപ്തനല്ലെങ്കിലോ. ഓവര്‍ലോഡ് ചെയ്ത് അതയാളോട് ചെയ്യുന്ന ചതിയകില്ലേ. കഴുവുള്ള സംസാരിക്കാന്‍ മടിയുള്ള ഒരാള്‍ക്ക് അവസരം നഷ്ടപ്പെടില്ലേ എന്നതാണ് വിമര്‍ശനങ്ങള്‍. എന്നാല്‍ ഈ രീതിയിലായിരുന്നു എല്ലായിടത്തും ഇത്തരത്തിലായിരുന്നെങ്കില്‍ നന്നായിരുന്നെന്ന് പറയുന്നവരുമുണ്ട്.

ENGLISH SUMMARY:

Interview without a resume is a unique hiring approach pioneered by Vikramaditya Shukla at IsmyExpo in Bengaluru, where candidates are hired based on a casual 15-minute conversation rather than traditional resumes. This innovative method has garnered both criticism and praise for its unconventional approach to assessing potential employees.