rambha

TOPICS COVERED

മലയാളികള്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത നടിയാണ് രംഭം. 1992-ൽ 15-ാം വയസിൽ വിനീത് നായകനായ "സർഗം" എന്ന ചിത്രത്തിലൂടെയാണ് രംഭ സിനിമയിലെത്തുന്നത്. അതേ വർഷം തന്നെ നടി ചമ്പക്കുളം തച്ചൻ എന്ന ചിത്രത്തിലും അഭിനയിച്ചു. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും പിന്മാറിയ രംഭ ഭര്‍ത്താവിനൊപ്പം കാനഡയിലാണ് താമസം. 2010 ൽ കനേഡിയൻ വ്യവസായി ഇന്ദ്രകുമാർ പത്മനാഭനെയാണ് രംഭ വിവാഹം ചെയ്തത്. 

ജെ.എഫ്‌.ഡബ്ല്യു ബിഞ്ച് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ ടാറ്റു ചെയ്യുന്നതിനെ പറ്റിയും ജീവിതത്തിലെ രസകരമായ സംഭവങ്ങളെ പറ്റിയും രംഭ പുതിയ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. തനിക്ക് ടാറ്റു ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും വേദന സഹിക്കാനാകില്ലെന്നാണ് രംഭ പറയുന്നത്. രക്തപരിശോധന പോലും പേടിയാണ്.  കല്യാണത്തിന് ശേഷം ഭര്‍ത്താവിന്‍റെ പേര് ടാറ്റു ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്നും രംഭ പറഞ്ഞു. 

കല്യാണത്തിന് ശേഷം മൂന്നു മക്കളുടെ അമ്മയായി. മൂന്നു മക്കളുടെ പേരും ടാറ്റു ചെയ്യണം. നാല് പേര് ടാറ്റു ചെയ്യേണ്ടി വരും. അത്രയും വേദന സഹിക്കാനാവില്ലെന്നാണ്  രംഭ പറഞ്ഞത്. സിനിമയില്‍ അഭിനയിച്ചിരുന്ന കാലത്ത് 2009 തില്‍ ഒരു സിനിമയ്ക്ക് 35 ലക്ഷം രൂപ വാങ്ങിയിരുന്നതായും രംഭ പറഞ്ഞു. ഇതായിരുന്നു ഏറ്റവും വലിയ പ്രതിഫലം. ഇപ്പോ ഭര്‍ത്താവില്‍ നിന്നാണ് ഏറ്റവും വലിയ ശമ്പളം വാങ്ങുന്നതെന്നും രംഭ പറഞ്ഞു. കാനഡയില്‍ സംരംഭകാനായ  ഇന്ദ്രകുമാർ പത്മനാഭന്‍ മാജിക് ഹോം, മാജിക് വുഡ്സ് എന്നി കമ്പനികള്‍ നടത്തുന്നുണ്ട്.

ENGLISH SUMMARY:

Rambha, the renowned Malayalam actress, recently shared details about her life in Canada, her desire for tattoos despite a fear of pain, and her past film remuneration in a new interview. She also spoke about her current financial independence from her husband and her aspirations for future tattoos.