‘നമുക്ക് വല്ല കിണറ്റിലും പോയി ചാടാം’– ജിം കെട്ടിടത്തിന്റെ ജനലിനിപ്പുറം കൂട്ടം കൂടിനിന്ന് ഒളിഞ്ഞുനോക്കുന്ന ആ യുവാക്കളുടെ ആത്മഗതം ഇതു തന്നെയാകാം. കെട്ടിടത്തിനു പുറത്ത് നിര്‍ത്തിയിട്ട ലോറി നിറയെ കമ്പികയറ്റിയിരിക്കുന്നു. ഒപ്പം രണ്ട് തൊഴിലാളികളും. അതിലൊരു യുവാവിന്റെ മേനി കണ്ട് അന്തംവിട്ട് നില്‍ക്കുകയാണ് ജിമ്മില്‍ വന്ന് കഷ്ടപ്പെടുന്ന യുവജനത. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഉരുക്കുമേനിയെന്ന് പറയുന്ന പോലുള്ള ശരീരമുള്ള യുവാവിനെ അക്ഷരാര്‍ത്ഥത്തില്‍ വായ്നോക്കി നില്‍ക്കുകയാണ് ഇവര്‍. ആരൊക്കെയോ ജിമ്മിനകത്തേയും ലോറിക്ക് പുറത്തേയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഷര്‍ട്ടിടാതെ ലോറിക്കു മുകളില്‍ നിന്ന് ജോലി ചെയ്യുന്ന യുവാവിനോട് കടുത്ത ആരാധന തോന്നുന്ന ഭാവത്തിലാണ് രാവെന്നോ പകലെന്നോയില്ലാതെ ജിമ്മില്‍ വന്ന് യന്ത്രങ്ങള്‍ പൊക്കിയും ചാടിയും ഓടിയും വിയര്‍ക്കുന്ന യുവാക്കള്‍.

ട്രക്കില്‍ നിന്നും കമ്പികള്‍ അണ്‍ലോഡിങ് ചെയ്യുന്ന ജോലിയിലാണ് യുവാവ്. ഇതിനിടെയാണ് ഇയാള്‍ ജിമ്മിലെ യുവാക്കളുടെ കണ്ണില്‍പ്പെട്ടത്. സാഫ്രോണ്‍ ചാര്‍േജഴ്സ് എന്ന പേരുള്ള ഉപയോക്താവാണ് വിഡിയോ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചത്.

 

 

Truck Unloading Stuns Gym Enthusiasts:

Gym patrons were mesmerized by a powerful young man unloading iron rods from a truck outside their building. This viral video captured the awe of gym-goers as they watched the incredibly built individual performing his strenuous task.