kid-smile

 രണ്ടു കൈകളുമില്ലാത്ത ഒരു കുഞ്ഞു പെണ്‍കുട്ടി, വീടിന്‍റെ ഉമ്മറപ്പടിയിലിരുന്ന് സമപ്രായക്കാരായ രണ്ട് ആണ്‍കുട്ടികള്‍ കളിക്കുന്നത് നോക്കി ഇരിക്കുന്നു, അങ്ങേയറ്റം സന്തോഷത്തോടെ, നിഷ്ക്കളങ്കമായി, നിര്‍മലമായി ചിരിച്ചാസ്വദിക്കുന്നു കൂട്ടുകാരുടെ ആ കളി. തെല്ലും വേദനയോ സങ്കടമോ നിരാശയോ ആ പൈതലിന്‍റെ മുഖത്ത് കാണാനില്ല. സുഹൃത്തുക്കള്‍ ഓടുന്നതും പിടിക്കുന്നതും, വലിക്കുന്നതും കളിക്കുന്നതും അവള്‍ കുത്തിയിരുന്ന് ആസ്വദിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെടുന്ന ഈ വിഡിയോക്ക് താഴെ പക്ഷേ നിറയുന്നതെല്ലാം വേദന കലര്‍ന്ന വാക്കുകളും ഇമോജികളും. സൈബറിടത്തെയാകെ കരയിപ്പിക്കുകയാണ് ഈ കുഞ്ഞുമോളുടെ ചിരി.

ദിവ ചൗധരിയെന്ന ഉപയോക്താവാണ് ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാന്‍ തന്‍റെ ശാരീരികാവസ്ഥ അനുവദിക്കുന്നില്ലെങ്കിലും അത്രയും മനോഹരമായി ആ കുഞ്ഞിന് ചിരിക്കാന്‍ കഴിയുന്നുണ്ടല്ലോയെന്ന് കുറിച്ചാണ് പലരും ആശ്വാസം കണ്ടെത്തുന്നത്. . ഒരേ സമയം ഹൃദ്യവും ഹൃദയ ഭേദകവുമാണ് ആ കുഞ്ഞിന്‍റെ ഭാവമെന്നാണ് സോഷ്യല്‍മീഡിയ വ്യക്തമാക്കുന്നത്.

ഏത് വെല്ലുവിളികള്‍ക്കിടെയിലും കുട്ടികള്‍ ഓരോ കാര്യങ്ങളെ ആത്മവിശ്വാസത്തോടെ കാണുന്ന രീതിയും പോസിറ്റീവ് ചിന്താഗതിയുമുള്‍പ്പെടെ ഇവിടെ ചര്‍ച്ചയാവുകയാണ്. തനിക്ക് ചെയ്യാന്‍ പറ്റാത്തത് വലിയ പ്രശ്നമായി കാണാതെ മറ്റുള്ളവര്‍ ചെയ്യുന്നത് നോക്കി സന്തോഷിക്കാനുള്ള കുട്ടിയുടെ മനസിന് നിറഞ്ഞ കയ്യടിയാണ് സൈബര്‍ ഉപയോക്താക്കള്‍ നല്‍കുന്നത്. ആ കുഞ്ഞിന് ചുറ്റും എക്കാലവും സന്തോഷവും സംരക്ഷണവും സ്നേഹവും നിറയട്ടേയെന്നും ഏവരും ആശംസിക്കുകയാണ്.

 

 

Inspirational Girl's Unwavering Smile Breaks Hearts Online:

Inspiring disabled child's joyful smile. This story focuses on a brave young girl who, despite her physical limitations, displays incredible happiness and a positive attitude while watching her peers play, captivating social media users worldwide.