Ai Generated Image

കാമുകന്‍റെ പ്രതിശ്രുത വധുവിന് നേരെ ആസിഡ് ആക്രമണം നടത്തി 26കാരി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗോകല്‍പുരി മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊളളലേറ്റ യുവതി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ആക്രമണം നടത്തിയ 26കാരിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

പ്രതിയായ 26കാരിയുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. തന്‍റെ കാമുകന്‍ വേറേ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് അറിഞ്ഞതോടെയാണ്  യുവതി ആക്രമണത്തിന് മുതിര്‍ന്നത്. വിവാഹത്തില്‍ നിന്ന് പിന്‍മാറണമെന്ന് അവര്‍ ആദ്യം കാമുകനോട് ആവശ്യപ്പെട്ടു. കാമുകന്‍ വിസമ്മതിച്ചതോടെ ദേഷ്യം പെണ്‍കുട്ടിയോട് തീര്‍ത്തു. 

കാമുകന്‍റെ പ്രതിശ്രുത വധുവിനെ കണ്ടെത്തിയ പ്രതി ആ പെണ്‍കുട്ടിയുടെ മുഖത്തേക്കും ശരീരത്തിലേക്കും ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊളളലേറ്റ പെണ്‍കുട്ടിയെ ബന്ധുക്കള്‍ ഉടനടി ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പൊളളല്‍ ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അതേസമയം സംഭവത്തിന് പിന്നാലെ കടന്നുകളഞ്ഞ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. 

ENGLISH SUMMARY:

Northeast Delhi acid attack victim is in critical condition after a 26-year-old woman allegedly poured acid on her. Police are actively searching for the attacker, who reportedly acted out of jealousy after learning about her ex-boyfriend's impending marriage.