AI Generated Image
ബല്ലാരിയിലെ ജയിലില്‍ കൊലക്കുറ്റത്തിന് ജീവപര്യന്തം തടവ് അനഭവിക്കുന്ന യുവാവിന് കര്‍ണാടക പ്രീ യൂണിവേഴ്സിറ്റി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയം. കര്‍ണാടക സ്വദേശിയായ 27കാരന്‍ അശോക് കുമാറാണ് 80.01 ശതമാനത്തോടെ പരീക്ഷ വിജയിച്ചത്.
ജയില്‍ ഉദ്യോഗസ്ഥരുടെ സുരക്ഷയിലായിരുന്നു അശോക് പരീക്ഷ എഴുതിയത്. ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങൾക്കൊപ്പം ഇംഗ്ലീഷും മാതൃഭാഷയായ കന്നഡയും ഉൾപ്പെട്ട ഹ്യുമാനിറ്റീസ്സ്ട്രീമിലാണ് അദ്ദേഹം പരീക്ഷ എഴുതിയത്. ജയിലില്‍ കഴിയുന്നതിനിടയിലും കൈവരിച്ച ഈ നേട്ടത്തിന് വലിയ അഭിനന്ദനങ്ങളാണ് അദ്ദേഹത്തെ തേടി എത്തിയത്.
അശോക് കുമാറിന് പഠിക്കാനായി ജയിലില്‍ പ്രത്യേക സെല്‍ അനുവദിച്ചിരുന്നു. പഠത്തിനായി കൂടുതലും ജയിലിലെ ലൈബ്രറിയെ ആണ് അദ്ദേഹം ആശ്രയിച്ചിരുന്നത്.
തടവുകാരിലൊരാള്‍ക്ക് ഇത്രയും വലിയ വിജയം ലഭിച്ചതില്‍ സന്തോഷമുണ്ട്. ജയില്‍ മതിലുകള്‍ക്ക് അദ്ദേഹത്തിന്റെ പ്രതീക്ഷകളെ അടിച്ചമര്‍ത്താന്‍കഴിഞ്ഞില്ല എന്ന് ഡിജിപി അലോക് കുമാര്‍ എക്സില്‍ കുറിച്ചു.