pooja-video

TOPICS COVERED

ഭർത്താവിന്‍റെ ശരീരം കഴുത്ത് വരെ മണ്ണിനടിയിൽ കുഴിച്ചിട്ട്, തലയിൽ പൂവുമിട്ട് പാൽ അഭിഷേകം നടത്തി ഭാര്യ. സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയുടെ ഉറവിടം ലഭ്യമല്ല. ഭർത്താവിന്‍റെ തലയെ ഒരു ശിവലിംഗം പോലെയാണ് ഭാര്യ പൂജിക്കുന്നത്. ശരീരം മുഴുവനും മണ്ണിൽ മൂടി തലയിൽ പൂവും പാലുമൊഴിച്ച് 'ഹർ ഹർ മഹാദേവ് ഹർ ഹർ മഹാദേവ്' എന്ന് ജപിക്കുന്ന ഭാര്യയെ വിഡിയോയിൽ കാണാം.

നിരവധി പേർ ഈ ചടങ്ങിനെതിരെ രംഗത്ത് വന്നു. ഭാര്യയ്ക്കും ഭർത്താവിനും വിവരമില്ലെന്നും ഇവർ ഏത് ലോകത്താണ് ജീവിക്കുന്നതെന്നും പലരും ചോദിക്കുന്നു. ഭർത്താവിന്‍റെ തല മാത്രമാണ് വെളിയിൽ കാണാൻ കഴിയുക. ഭാര്യ പൂവും പാലും ഒഴിക്കുമ്പോൾ ഭർത്താവ് ശാന്തനായി ഇരിക്കുന്നതും കാണാം.

ENGLISH SUMMARY:

A viral video shows a wife performing a bizarre ritual where she buries her husband up to his neck in the soil, offering him milk and flowers, and treating his head like a Shiva lingam. This unusual ceremony has sparked widespread debate and criticism online.