ഒരു സാധാരണ ഭക്ഷ്യശാലയെ കുറിച്ചുള്ള കണ്‍സെപ്റ്റ് എന്താണ്. ഒരു നെയിംബോര്‍ഡ്. ആളുകള്‍ക്കിരിക്കാന്‍ മേശ, കസേര.. ഇതൊന്നും ഇല്ലാത്ത ജനല്‍ കട കണ്ട് നോക്കിയാലോ. ചെന്നൈ മൈലാപ്പൂരിലാണ് ഈ വൈറല്‍ കടയുള്ളത്
പ്രശസ്തമായ മൈലാപ്പൂര്‍ കബാലീശ്വര്‍ ക്ഷേത്രം. അതിന് തൊട്ടടുത്താണ് നിറയെ ആരാധകരുള്ള ജനല്‍ കട. മേശയില്ല, കസേരയില്ല. എന്തിന് ഒരു നെയിംബോര്‍ഡ് പോലുമില്ല.. പക്ഷേ ഈ നീല ജനലുകള്‍ ഇങ്ങനെ തുറന്ന് കിടന്നാല്‍ പിന്നെ ആളുകള്‍ കൂട്ടമായി എത്തിത്തുടങ്ങും.
രാവിലെ എട്ടുമണിക്കാണ് കട തുറക്കുക. ഇഡ്‌ഡലി, വട, പൊങ്കല്‍ തുടങ്ങിയവയാണ് രാവിലെ. വൈകിട്ട് വിവിധ തരത്തിലുള്ള ബജ്ജികളാണ് സ്പെഷല്‍. ഏതാണ്ട് 20 വര്‍ഷത്തോളമായി ജനല്‍ കട പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥിരം കസ്റ്റമേഴ്സ് മാത്രമല്ല, കേട്ടറിഞ്ഞ് ഇവിടേക്ക് എത്തുന്നവരും ഒട്ടേറെയുണ്ട്.