എംജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ കുഞ്ഞുമാലാഖ ആലിനിന്‍റെ പേരുള്ള വേദിയിൽ നിറഞ്ഞാടിയത് കേരളനടനം മുതൽ മാർഗംകളി വരെ. സദസ്സിലെത്തിയ ഓരോരുത്തരും ആലിനിനെ കുറിച്ച് പറയാൻ നൂറു വാക്കുകളായിരുന്നു.  

പിച്ചവയ്ക്കും മുമ്പേ അഞ്ചുപേർക്ക് പുതുജീവൻ സമ്മാനിച്ച് കടന്നുപോയ ആലിൻ ഷെറിന്‍റെ ഓർമകൾ രണ്ടാം വേദിക്ക് ഊർജമായി. ആലിനിന്‍റെ പേരിട്ട വേദിയിൽ ചുവടുകൾക്ക് പ്രചോദനത്തിന്‍റെ കരുത്ത്. പൊന്നോമനയുടെ പേരിലൂടെ പുത്തൻ തലമുറയ്ക്ക് നല്ല സന്ദേശം പകരാനാകുന്നതിൽ സന്തോഷമുണ്ടെന്ന് ആലിനിന്‍റെ മാതാപിതാക്കൾ പറഞ്ഞു. കാലചക്രം ഉരുളുമ്പോഴും  ആ ഓർമകൾക്കൊപ്പം ഉറ്റവരെ ചേർത്തുപിടിച്ച്ഈ സമൂഹമുണ്ടാകുമെന്ന ഉറപ്പ്.

MG University Festival Honors Organ Donor Alin Sherrin:

Alin Sherrin's memory was honored at the MG University Youth Festival, with a stage named after her hosting performances from Kerala Natyam to Margam Kali. Her legacy of organ donation inspired a new generation and brought joy to her parents through the tribute