തമിഴ് സംസ്കാരത്തെ പുകഴ്ത്തി പൊങ്കൽ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സഹമന്ത്രി എൽ. മുരുഗൻ്റെ വസതിയിലെ ആഘോഷത്തിൽ മോദി പങ്കെടുത്തു. തമിഴ്നാട്ടിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രിയുടെ ചടങ്ങിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. ഉപരാഷ്ട്രപതി സി.പി. രാധാകൃഷണനും കേന്ദ്ര മന്ത്രിമാരും ചലച്ചിത്ര താരങ്ങളും എൽ. മുരുഗൻ്റെ വസതിയിൽ എത്തി ആശംസ നേർന്നു.
പൊങ്കൽ ആഗോള ഉൽസവമെന്ന് പ്രധാനമന്ത്രി. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം അടിവരയിടുന്ന ആഘോഷമാണ്. കർഷകരെ ശാക്തീകരിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമെന്നും മോദി പറഞ്ഞു. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് പുറമെ
ബി.ജെ പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്ര മന്ത്രിമാരായ കെ. റാം മോഹൻ നായിഡു, ജി.കിഷൻ റെഡ്ഡി എന്നിവരും ചലചത്ര മേഘലയിൽ നിന്ന് നടൻ മാരായ ശരത് കുമാർ, ശിവകാർത്തികേയൻ, രവി മോഹൻ തുടങ്ങിയവരും പങ്കെടുത്തു.