‘2025 ഇന്‍ എ ബ്ലിങ്ക് ’ എന്നുപേരിട്ട വര്‍ഷാന്ത്യ ബില്‍ബോര്‍ഡ് കാമ്പെയിന്‍ ആരംഭിച്ചിരിക്കുകയാണ് ക്വിക്ക്-കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്കിറ്റ്. ഡെലിവറി ഡാറ്റകള്‍ ഉപയോഗിച്ച് പോയ വര്‍ഷത്തെ ഇന്ത്യക്കാരുടെ ഷോപ്പിങ് ശീലങ്ങള്‍ വരച്ചുകാട്ടുകയാണ് ബ്ലിങ്കിറ്റ്.
പുതുവര്‍ഷത്തിലേക്ക് കടക്കവേ പോയ വര്‍ഷത്തെ ഇന്ത്യക്കാരുടെ ഓര്‍ഡറുകളെക്കുറിച്ച് ഡാറ്റ തയ്യാറാക്കി കാമ്പെയിന്‍ നടത്തുകയാണ് ബ്ലിങ്കിറ്റ്. ചിന്തയും ചിരിയും നിറഞ്ഞ ബോര്‍ഡുകളില്‍ അതിശയോക്തി നിറഞ്ഞതാണ് പോയ വര്‍ഷം ഇന്ത്യക്കാര്‍ ഉപയോഗിച്ച നെയ്യുടെ അളവ്. ഒരു കോടി 5 ലക്ഷത്തി 16,879 കിലോഗ്രാം നെയ്യാണ് നമ്മള്‍ ബ്ലിങ്കിറ്റ് വഴി ഓര്‍ഡര്‍ ചെയ്തത്.
പലചരക്ക് സാധനങ്ങൾ മുതൽ സൗന്ദര്യവർധക വസ്തുക്കളും, പലഹാരങ്ങളും വരെ ബോര്‍ഡുകളില്‍ നിറയുന്നുണ്ട്. ഓരോ ബോര്‍ഡുകളിലും നല്‍കിയ വാചകങ്ങളാണ് ആളുകളില്‍ ചിരി പടര്‍ത്തുന്നത്. നെയ്യ് ഓര്‍ഡര്‍ കാണിച്ച ബോര്‍ഡില്‍ ‘അബ് ബസ് ഭി കരോ മമ്മി’( ഇനി നിര്‍ത്തൂ അമ്മേ) എന്ന പരിചിതമായ അടിക്കുറിപ്പും േചര്‍ക്കുന്നുണ്ട്.
ബില്‍ബോര്‍ഡ് കാമ്പയിന് വലിയ രീതിയിലുള്ള അഭിനന്ദനമാണ് സോഷ്യല്‍മീഡിയകളിലും ലഭിക്കുന്നത്. മികച്ച മാര്‍ക്കറ്റിങ് തന്ത്രം എന്ന വിശേഷണവും പല ഭാഗത്തുനിന്നും വരുന്നുണ്ട്. പിആര്‍ കളികളില്‍ വന്ന മാറ്റങ്ങളില്‍ സന്തോഷമുണ്ടെന്നായിരുന്നു ബില്‍ബോര്‍ഡിന് സോഷ്യല്‍മീഡിയയില്‍ വന്ന ഒരു കമന്റ്. രസകരമായ വാചകങ്ങളും മീമുകളും കൂടുതല്‍ ആകര്‍ഷകത്വമുണ്ടാക്കുന്നുവെന്നും സൈബറിടം അഭിപ്രായപ്പെടുന്നു.