ഇൻഡിഗോ ഇന്ന് 67 വിമാന സര്‍വീസുകള്‍ റദ്ദാക്കി. മൂടല്‍മഞ്ഞടക്കമുള്ള പ്രതികൂല കാലവസ്ഥ കാരണമാണ് സര്‍വീസുകള്‍ റദ്ദാക്കിയതെന്നാണ് വിശദീകരണം. നാല് വിമാനങ്ങള്‍ റദ്ദാക്കിയത് പ്രവര്‍ത്തന കാരണങ്ങളാലാണ്. ബെംഗളൂരു, ചണ്ഡീഗഡ്, ഡെറാഡൂൺ, വാരണാസി, അഗർത്തല തുടങ്ങിയ നഗരങ്ങളില്‍നിന്നുള്ള വിമാനങ്ങളുള്‍പ്പെടെയാണ് റദ്ദാക്കിയത്.
വൈകുന്നേരവും രാത്രിയുമുള്ള സര്‍വീസുകളും റദ്ദാക്കി. മൂടല്‍മഞ്ഞ് കണക്കിലെടുത്ത് ഡിജിസിഎയുടെ മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്. പൈലറ്റ് അവധി നിയന്ത്രണത്തെത്തുടര്‍ന്ന് വ്യാപകമായി സര്‍വീസുകള്‍ റദ്ദാക്കിയതിനുപിന്നാലെ ഇന്‍ഡിഗോയുടെ 10 ശതമാനം ആഭ്യന്തര ഷെഡ്യൂൾ ഡി.ജി.സി.എ വെട്ടിക്കുറച്ചിരുന്നു.