കേക്ക് നിര്‍മാണത്തില്‍ ലേസര്‍ കട്ടിങ് സാങ്കേതിക വിദ്യ പരീക്ഷിച്ചു ബെംഗളുരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബേക്കിങ്. റോയല്‍ സിറ്റാഡല്‍ കോട്ടയുടെ 18 അടി ഉയരത്തിലുള്ള കേക്ക് പതിപ്പൊരുക്കിയാണ് മധുരപ്രിയരുയുടെ നാവില്‍ കപ്പലോട്ടുന്നത്.
തെര്‍മോക്കോളിലൊരുക്കിയാതാണ് റോയല്‍ സിറ്റാഡലിന്റെ മോഡലെന്ന് ഒറ്റനോട്ടത്തില്‍ തോന്നിപ്പോകാം. പക്ഷേ തിന്നാന്‍ പറ്റുന്ന പഞ്ചസാരയിലും കേക്ക് ബേസിലുമാണ് കോട്ടകെട്ടിയിരിക്കുന്നത്. ഒറിജിനല്‍ സിറ്റാഡലിലെ അതിസൂക്ഷമായ കൊത്തുപണികള്‍ വരെ കേക്ക് കോട്ടയിലുമുണ്ട്. 20 ല്‍അധികം കലാകാരന്‍മാര്‍ മൂന്നുമാസം പണിയെടുത്താണ് ഇതടക്കമുള്ള കൂറ്റന്‍ കേക്കുകള്‍ ഒരുക്കിയത്. കൂട്ടിന് ലേസര്‍ സാങ്കേതിക വിദ്യയും
തൊട്ടപ്പുറത്ത് വേളാങ്കണ്ണി പള്ളിയും പൂരി ജഗനാഥനും മുസ്ലിം പള്ളിയും മതസാഹോദര്യം വിളിച്ചോതി മാധുര്യത്തോടെ നിറഞ്ഞു നില്‍ക്കുന്നു. തീര്‍ന്നില്ല. അല്‍പം കൂടി മുന്നോട്ടു നടക്കുമ്പോള്‍ മുഖമുയര്‍ത്തി കാന്താര പഞ്ചുരുളി, വിക്ടോറിയ മ്യൂസ് മാനിക്യൂന്‍, ധര്‍മേന്ദ്രയും ക്രിസ്റ്റ്യനോ റൊണാള്‍ഡോ തുടങ്ങി കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുകയാണ് ബെംഗളുരു പാലസ് ഗ്രൗണ്ടിലെ കേക്ക് ഷോ. അടുത്തമാസം നാലുവരെയാണ് പ്രദര്‍ശനം.