Image: X, @ndtv

Image: X, @ndtv

TOPICS COVERED

അമ്മയെ ചോദ്യം ചെയ്യാനെത്തിയ സ്ത്രീയേയും സഹോദരനേയും കുത്തിക്കൊലപ്പെടുത്തിയ 16കാരന്‍ പിടിയില്‍. ബെംഗളൂരുവിലെ പീനിയയിലാണ് സംഭവം. യമുന(36), സഹോദരന്‍ സുധീപ്(34) എന്നിവരാണ് കൊല്ലപ്പെട്ടത്.

അമ്മ ഛായയുമായി യമുനയുടെ ഭര്‍ത്താവ് മല്ലെഗൗഡയ്ക്ക് ബന്ധമുണ്ടെന്നാരോപിച്ചാണ് കൊല്ലപ്പെട്ട രണ്ടുപേരും ഇവരുടെ വീട്ടിലെത്തിയത്. ഒരു കത്തിയുമായാണ് ഇവര്‍ രണ്ടുപേരും ഛായയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്. പേടിച്ചരണ്ട അമ്മയെ രക്ഷിക്കാനായി 16കാരന്‍ ഈ കത്തി പിടിച്ചുവാങ്ങി ഇരുവരെയും ആക്രമിക്കുകയായിരുന്നു.

യമുനയേയും സുധീപിനേയും കുട്ടി പലതവണ ആഞ്ഞുകുത്തിയതായാണ് റിപ്പോര്‍ട്ട്. കൊല നടത്തിയ ശേഷം മകന്‍ മുറിയില്‍ കയറി കതക് പൂട്ടിയിട്ടിരുന്നു. പൊലീസ് എത്തിയിട്ടു പോലും വാതില്‍ തുറക്കാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ പിതാവെത്തി വിളിച്ചാണ് 16കാരനെ മുറിയില്‍ നിന്നും പുറത്തെത്തിച്ചത്.

സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിവാഹേതര ബന്ധം ചോദ്യംചെയ്തുള്ള തര്‍ക്കങ്ങളാണ് രണ്ടു പേരുടെ മരണത്തിനിടയാക്കിയതെന്ന് ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥിരീകരിക്കുന്നു.

 
16-year-old boy was arrested for allegedly stabbing a woman and her brother to death:

In Bengaluru's Peenya area, a 16-year-old boy was arrested for allegedly stabbing a woman and her brother to death. The victims have been identified as Yamuna (36) and her brother Sudheep (34).