TOPICS COVERED

സ്വയം പ്രഖ്യാപിത ആത്മീയ നേതാവ് പൂക്കി ബാബ എന്ന അനിരുദ്ധാചാര്യ ഓസ്ട്രേലിയയുടെ പേരിനെക്കുറിച്ച് വിശദീകരിക്കുന്ന സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറൽ. രാമ-രാവണ യുദ്ധത്തിനുശേഷം ആയുധങ്ങൾ സൂക്ഷിക്കാൻ കണ്ടെത്തിയ ആയുധപ്പുര ആണ് പിന്നീട് ഓസ്ട്രേലിയ ആയതെന്നാണ് പൂക്കി ബാബ വിശദീകരിച്ചത്. ‘ഓസ്ട്രേലിയയുടെ യാഥാര്‍ഥ്യം’ എന്ന തലക്കെട്ടോടെയാണ് ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

രാമ–രാവണ യുദ്ധപശ്ചാത്തലം പരിചയപ്പെടുത്തിയാണ് വിഡിയോ ആരംഭിക്കുന്നത്. ‘രാവണന്റെ ഒരു ലക്ഷം മക്കള്‍, ഒന്നര ലക്ഷം പേരക്കുട്ടികള്‍, രാവണന്റെ സൈനികര്‍ എല്ലാവരെയും രാമസൈന്യം കൊന്നൊടുക്കി. കൊല്ലപ്പെട്ടവരുടെയെല്ലാം ആയുധങ്ങള്‍ അനാഥമായി. ലങ്കയിൽ ആയുധങ്ങള്‍ കൂമ്പാരമായി. ഈ ആയുധങ്ങള്‍ സാധാരണക്കാരുടെ കൈയില്‍ കിട്ടിയാല്‍ എന്താവും സ്ഥിതി? രാവണന്റെയോ മേഘനാഥന്റെയോ വാളുകള്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന് ശ്രീരാമന്‍ ഭയന്നു. ആയുധങ്ങള്‍ ലങ്കയില്‍നിന്ന് അകലെയുള്ള സ്ഥലത്ത് ഉപേക്ഷിക്കാന്‍ സൈനികരോട് രാമൻ പറഞ്ഞു. ആയുധങ്ങള്‍ സൂക്ഷിക്കാന്‍ കണ്ടെത്തിയ ദ്വീപാണ് അസ്ത്രാലയം ആയത്. ആ ദ്വീപാണ് പിന്നീട് ഓസ്ട്രേലിയ എന്നറിയപ്പെട്ടത്’–അനിരുദ്ധാചാര്യ പറയുന്നു.

ENGLISH SUMMARY:

Pooki Baba is in the news for his controversial claim about the origin of Australia. He says Australia was originally a weapon storage site after the Ramayana war, leading to social media buzz.